ബീഹാറില്‍ വന്‍ രാഷ്ട്രീയനീക്കം ; അഞ്ച് ആര്‍ജെഡി എംഎല്‍സിമാര്‍ ജെഡിയുവില്‍ ചേര്‍ന്നു

ജെഡിയുവില്‍ ചേര്‍ന്ന എംഎല്‍സിമാര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല
ഫയൽ ചിത്രം
ഫയൽ ചിത്രം

പട്‌ന : ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കെ വന്‍ രാഷ്ട്രീയ നീക്കങ്ങള്‍. പ്രധാനപ്രതിപക്ഷമായ ആര്‍ജെഡിയിലെ അഞ്ച് എംഎല്‍സിമാര്‍ ഭരണകക്ഷിയായ ജനതാദള്‍ യുവില്‍ ചേര്‍ന്നു.

രാധാചരണ്‍ സിങ്, സഞ്ജയ് പ്രസാദ്, ദിലീപ് റായ്, മുഹമ്മദ് കുമാര്‍ ആലം, രണ്‍വിജയ് കുമാര്‍ സിങ് എന്നിവരാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നത്. എട്ട് എംഎല്‍സിമാരാണ് ആര്‍ജെഡിക്ക് നിലവില്‍ ഉണ്ടായിരുന്നത്. ഇവരില്‍ അഞ്ചുപേര്‍ കൂറുമാറിയതോടെ ആര്‍ജെഡി അംഗബലം മൂന്നായി ചുരുങ്ങി.

ജെഡിയുവില്‍ ചേര്‍ന്ന എംഎല്‍സിമാര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. നിലവിലെ അംഗസംഖ്യയില്‍ മൂന്നില്‍ രണ്ടുപേര്‍ കൂറുമാറിതോടെയാണ് കൂറുമാറ്റനിരോധന നിയമപ്രകാരമുള്ള അയോഗ്യതയില്‍ നിന്നും ഇവര്‍ ഒഴിവായത്.

സംസ്ഥാനത്ത് ഈ ഒക്ടോബര്‍-നവംബര്‍ മാസം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആര്‍ജെഡിക്ക് തിരിച്ചടി നല്‍കിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കം ജെഡിയു നടത്തിയത്. അഞ്ചുപേര്‍ കൂടി എത്തിയതോടെ 75 അംഗ ഉപരിസഭയില്‍ ജെഡിയുവിന് 21 അംഗങ്ങളായി. ബിജെപിക്ക് 16 പേരുണ്ട്. 29 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com