കോവിഡ് രോഗികളുടെ മൃതദേഹം പിപിഈ കിറ്റ് ധരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ വലിച്ചെറിയുന്നു; വീഡിയോ

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
കോവിഡ് രോഗികളുടെ മൃതദേഹം പിപിഈ കിറ്റ് ധരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ വലിച്ചെറിയുന്നു; വീഡിയോ

ബംഗളൂരു: കര്‍ണാടകയില്‍ മൃതദേഹങ്ങളോട് അനാദരവ്. കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകയിലെ ബെല്ലാരിയിലാണ് സംഭവം. പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകരാണ് മൃതദേഹം കുഴിയിലേക്ക് വലിച്ചെറിയുന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.


കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടുണ്ടെങ്കിലും മൃതദേഹം കൈകാര്യം ചെയ്ത രീതി വളരെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ബെല്ലാരി ജില്ലാ ഭകണകൂടം പറയുന്നു.

ബെല്ലാരിയില്‍ തിങ്കളാഴ്ച മാത്രം 12 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജില്ലയില്‍ ഇതുവരെ 29 പേര്‍ രോഗബാധമുലം മരിച്ചിട്ടുണ്ട്.

ഇതിന് മുമ്പ് പുതുച്ചേരിയില്‍ 44 വയസുള്ള കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഇതേപോലെ കുഴിയിലേക്ക് മറിച്ചിട്ട സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയില്‍ നിന്ന് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കൊല്‍ക്കത്തയില്‍ ചീഞ്ഞഴുകിയ മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്യാന്‍ കൊണ്ടുവന്നത് കൊറോണ മൂലം മരണമടഞ്ഞവരുടേതാണെന്ന സംശയത്തില്‍  നാട്ടുകാര്‍ സംഘടിതമായി തടഞ്ഞിരുന്നു. എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ മടക്കി കൊണ്ടുപോകുകയായിരുന്നു. ദക്ഷിണ കൊല്‍ക്കത്തയില്‍ ഗരിയ  ആദി ശ്മശാനത്തിലാണ്  മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ അനുവദിക്കാതെ തിരികെ അയച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com