നവംബര്‍ വരെ സൗജന്യ റേഷന്‍; ആരും പട്ടിണി കിടക്കാതിരിക്കാന്‍ കരുതല്‍: പ്രധാനമന്ത്രി

കോവിഡ് മരണനിരക്കില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി
നവംബര്‍ വരെ സൗജന്യ റേഷന്‍; ആരും പട്ടിണി കിടക്കാതിരിക്കാന്‍ കരുതല്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗരീബ് കല്യാണ്‍ അന്നയോജന  നവംബര്‍ 9 വരെ നീട്ടയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും നവംബര്‍ വരെ സൗജ്യ റേഷന്‍ നല്‍കും.80 കോടി കുടുംബങ്ങള്‍ക്ക് 5 കിലോ അരിയും  5 കിലോ അരിയും ഒരു കിലോ കടലയും നല്‍കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.ഗരീബ് കല്യാണ്‍ യോജന നവംബര്‍ വരെ നീട്ടിയതോടെ 90,000 കോടി അധികമായി ചെലവഴിക്കേണ്ടിവരുമെന്ന് മോദി പറഞ്ഞു

കോവിഡ് മരണനിരക്കില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യം ഭേദപ്പെട്ട നിലയിലാണെന്ന് മോദി പറഞ്ഞു. കൃത്യസമയത്തെ ലോക്ക്ഡൗണ്‍ രാജ്യത്തെ മരണനിരക്ക് കുറച്ചു. ലോക്ക്ഡൗണില്‍ ഇളവ് വന്നതോടോ കോവിഡ് പ്രതിരോധത്തില്‍ അലംഭാവം കാട്ടുന്നതാതായും മോദി പറഞ്ഞു. ഒരു തരത്തിലും ജാഗ്രത കുറവുണ്ടാകരുത്. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിതീവ്രമേഖലകളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും മോദി പറഞ്ഞു

പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ ആരും നിയമത്തിന് അതീതരല്ല. മാര്‍ഗരേഖ ലംഘിക്കുന്നവരെ തടയണം. മറ്റ് രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ വേണം. പനിയും ചുമയും ഉള്‍പ്പടെ മറ്റ് രോഗങ്ങള്‍ പടരുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരനും മുന്‍ കരുതല്‍ എടുക്കണം

ലോക്ക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരുതല്‍ സ്വീകരിച്ചു. ജന്‍ധന്‍ അക്കൗണ്ടുകൡ 21,000 കോടി രൂപ നേരിട്ട് നല്‍കി. 9 കോടിയലധികം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ 18,000 കോടി നല്‍കി. ഗ്രാമങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികള്‍ക്കായി 50,000 കോടി രൂപ നല്‍കിയെന്നും  മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com