പാകിസ്ഥാനില്‍ നിന്നാണോ?; യൂട്രസിന്റെ പ്രവര്‍ത്തനം എങ്ങനെയാണ്?; ബംഗാള്‍ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ വിവാദത്തില്‍ 

ഗവണ്‍മെന്റ്-എയ്ഡഡ് കോളജുകളിലെയും സര്‍വകലാ ശാലകളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അപേക്ഷാ ഫോമില്‍ പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യം ഉള്‍പ്പെടുത്തിയ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടപടി വിവാദത്തില്‍.
പാകിസ്ഥാനില്‍ നിന്നാണോ?; യൂട്രസിന്റെ പ്രവര്‍ത്തനം എങ്ങനെയാണ്?; ബംഗാള്‍ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ വിവാദത്തില്‍ 


കൊല്‍ക്കത്ത: ഗവണ്‍മെന്റ്-എയ്ഡഡ് കോളജുകളിലെയും സര്‍വകലാ ശാലകളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അപേക്ഷാ ഫോമില്‍ പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യം ഉള്‍പ്പെടുത്തിയ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടപടി വിവാദത്തില്‍. സര്‍ക്കാര്‍ നടപടിക്ക് എതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തി. പൗരത്വ നിയമവും എന്‍ആര്‍സിയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവര്‍ത്തിച്ച് പറയുന്ന സാഹചര്യത്തിലാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചിരിക്കുന്നത്. 

ബംഗാള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങി മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരാണോ എന്നാണ് ചോദ്യം. 

അധ്യാപക,അനധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങി മറ്റു രാജ്യങ്ങളില്‍ ജനിച്ചവരാണെങ്കില്‍ വ്യക്തമാക്കണമെന്ന് വെരിഫിക്കേഷന്‍ റൂളിന്റെ ഷെഡ്യൂള്‍ ഒന്നില്‍ പറയുന്നു. 

പുരുഷന്‍മാരുടെ നെഞ്ചളവും സ്ത്രീകളുടെ യൂട്രസിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണോ എന്നും ചോദ്യമുണ്ട്. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി.

ചോദ്യങ്ങള്‍ പൗരത്വ നിയമത്തെ സഹായിക്കുന്നതാണെന്നും എത്രയും വേഗം പിന്‍വലിക്കണമെന്നും അധ്യാപക സംഘടന ആവശ്യപ്പെട്ടു. പുരുഷന്‍മാരുടെ നെഞ്ചളവും സ്ത്രീകളുടെ യൂട്രസിന്റെ പ്രവര്‍ത്തനവും എന്തിനാണ് അധ്യാപക ജോലിക്കുള്ള അപേക്ഷയില്‍ വ്യക്തമാക്കുന്നത് എന്ന് ജെ യു ടി എ ജനറല്‍ സെക്രട്ടറി പാര്‍ത്ഥ പ്രതീം റോയി ചോദിച്ചു. സര്‍ക്കാര്‍ നടപടിക്ക് എതിരെ ആള്‍ ബംഗാള്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷനും രംഗത്ത് വന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com