"മധ്യപ്രദേശ് രാഷ്ട്രീയത്തിലാണ് കൊറോണ വൈറസുള്ളത്; സ്പീക്കർ പറയുന്ന ദിവസം വിശ്വാസം തെളിയിക്കാം"; കമൽനാഥ്

"മധ്യപ്രദേശ് രാഷ്ട്രീയത്തിലാണ് കൊറോണ വൈറസുള്ളത്; സ്പീക്കർ പറയുന്ന ദിവസം വിശ്വാസം തെളിയിക്കാം"; കമൽനാഥ്
"മധ്യപ്രദേശ് രാഷ്ട്രീയത്തിലാണ് കൊറോണ വൈറസുള്ളത്; സ്പീക്കർ പറയുന്ന ദിവസം വിശ്വാസം തെളിയിക്കാം"; കമൽനാഥ്

ഭോപ്പാല്‍: രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ കണ്ടു. വരുന്ന നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ നിശ്ചയിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാന്‍ അനുവദിക്കണമെന്ന് കമല്‍നാഥ് ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ബംഗളൂരുവിലുള്ള എല്‍എഎമാരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

"സര്‍ക്കാര്‍ വിശ്വാസം തെളിയിക്കേണ്ടതുണ്ട്. പക്ഷേ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാത്രം. 22 എംഎല്‍എമാര്‍ തടവിലാക്കപ്പെടുമ്പോള്‍ എന്ത് സ്വാതന്ത്ര്യം. ചിലര്‍ പറയുന്നു തിരിച്ചെത്തുമെന്ന്. പക്ഷേ എപ്പോള്‍ തിരിച്ചെത്തും"- കമല്‍നാഥ് പ്രതികരിച്ചു. 

കൊറോണ വൈറസ് ഭയത്തെ തുടര്‍ന്ന് മാര്‍ച്ച് 16 ന് ചേരാനിരുന്ന മധ്യപ്രദേശ് നിയമസഭ സമ്മേളനം മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന രാഷ്ട്രീയ ഊഹാപോഹങ്ങള്‍ക്കിടയിലാണ്‌ കമല്‍നാഥിന്റെ രാജ്ഭവന്‍ സന്ദര്‍ശനം. കൊറോണ വൈറസ് മധ്യപ്രദേശിലല്ല, മറിച്ച് അതിന്റെ രാഷ്ട്രീയത്തിലാണ്. വൈറസ് ആശങ്കകള്‍ കാരണം നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാന്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവേ കമല്‍നാഥ് പറഞ്ഞു. സമ്മേളനം നീട്ടിവെച്ചാല്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കമല്‍നാഥിന് സമയം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com