കോവിഡ്: ജെഎൻയു, ഇ​ഗ്നോ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷ; അപേക്ഷാ തീയതി നീട്ടി

കോവിഡ്: ജെഎൻയു, ഇ​ഗ്നോ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷ; അപേക്ഷാ തീയതി നീട്ടി
കോവിഡ്: ജെഎൻയു, ഇ​ഗ്നോ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷ; അപേക്ഷാ തീയതി നീട്ടി

ന്യൂ‍ൽഹി: വിവിധ പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ജെഎൻയു, ഇ​ഗ്നോ ഉൾപ്പെടെയുള്ളവയുടെ പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷാ തീയതിയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നീട്ടിയത്. കോവിഡ് 19 ബാധയെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പല വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യമാണുള്ളത്. 

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് (എന്‍സിഎച്ച്എം) ജെഇഇ, ഇഗ്നോ എന്‍ട്രന്‍സ്, ഐസിഎആര്‍ എന്‍ട്രന്‍സ്, ജെഎന്‍യു എന്‍ട്രന്‍സ്, ആള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് തുടങ്ങിയ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയത്.  

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് (എന്‍സിഎച്ച്എം) ജെഇഇ, ഇഗ്നോ എന്‍ട്രന്‍സ്, ഐസിഎആര്‍ എന്‍ട്രന്‍സ്, ജെഎന്‍യു എന്‍ട്രന്‍സ് തുടങ്ങിയ പരീക്ഷകള്‍ക്കെല്ലാം മേയ് 15 വരെ അപേക്ഷിക്കാം. നേരത്തെയിത് ഏപ്രില്‍ 30 വരെയായിരുന്നു. ആള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സിന് ജൂണ്‍ അഞ്ച് വരെ അപേക്ഷിക്കാം. നേരത്തെയിത് മേയ് 31 വരെയായിരുന്നു. 

നിശ്ചിത ദിവസം വൈകിട്ട് നാല് മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. രാത്രി 11.50 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. കൂടുതല്‍ വിവരങ്ങളറിയാന്‍ nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com