ലോക്ക്ഡൗണിന് ശേഷം മുഴുവന്‍ വിമാനങ്ങളും ഉടന്‍ പറക്കില്ല; ആദ്യഘട്ടത്തില്‍ 30 ശതമാനം വിമാനസര്‍വീസുകള്‍ മാത്രം

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ആദ്യഘട്ടത്തില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ 30 ശതമാനം മാത്രമായിരിക്കുമെന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ
ലോക്ക്ഡൗണിന് ശേഷം മുഴുവന്‍ വിമാനങ്ങളും ഉടന്‍ പറക്കില്ല; ആദ്യഘട്ടത്തില്‍ 30 ശതമാനം വിമാനസര്‍വീസുകള്‍ മാത്രം


ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ആദ്യഘട്ടത്തില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ 30 ശതമാനം മാത്രമായിരിക്കുമെന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. വിമാന താവളങ്ങള്‍ക്ക് അയച്ചുകൊടുത്ത സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയറില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

രാജ്യത്തെ മെട്രോ നഗരങ്ങളിലെയും ചില സംസ്ഥാന തലസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങള്‍  മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.  ടയര്‍ 2 നഗരങ്ങളിലെ വിമാനത്താവളങ്ങളെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കും. ഒന്നിലധികം ടെര്‍മിനലുകള്‍ ഉള്ള വിമാനത്താവളത്തില്‍ ഒരു ടെര്‍മിനല്‍ മാത്രമേ ആദ്യ ഘട്ടത്തില്‍  പ്രവര്‍ത്തിക്കൂ. 

വിമാനത്താവങ്ങളുടെ അടിസ്ഥാന സൗകര്യം കൂടി കണക്കിലെടുത്തേ സവീസുകള്‍ നിശ്ചയിക്കൂ. ആഭ്യന്തര മേഖലയിലും അന്തരാഷ്ട്ര മേഖലയിലും ഏതൊക്കെ വിമാനം അനുവദിക്കണമെന്ന് വ്യോമയാന മന്ത്രാലയമാണ് തീരുമാനിക്കുക. വിമാനത്തിന്റെ ഉള്ളിലും സമൂഹിക അകലം പാലിച്ച് മാത്രമേ യാത്രക്കാരെ സഞ്ചരിക്കാന്‍ അനുവദിക്കൂ. 

വിമാനത്താവളത്തിന് ഉള്ളിലെ ഭക്ഷണശാലകള്‍ പരിമിതമായി മാത്രമേ പ്രവര്‍ത്തിക്കൂ.  ചായ, കാപ്പി എന്നിവയ്ക്ക് പുറമെ ലഘുഭക്ഷണം പാര്‍സല്‍ ആയി കൊണ്ടുപോകാന്‍ അനുവദിക്കും. പ്രാദേശിക സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിമാനത്താവളങ്ങളിലെ മദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയില്ല. സ്പാ, മസ്സാജ് സെന്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വിമാനത്താവളങ്ങളിലേക്കുള്ള പൊതുഗതാഗതവും സ്വകാര്യ ടാക്‌സി സര്‍വ്വീസുകളും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും എയര്‍ പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com