സാമൂഹിക അകലം പാലിച്ച് ഈ ബൈക്കിലിരിക്കാം! കോവിഡ് കാലത്തെ ഒരു സൂപ്പര്‍ കണ്ടുപിടിത്തം

സാമൂഹിക അകലം പാലിച്ച് ഈ ബൈക്കിലിരിക്കാം! കോവിഡ് കാലത്തെ ഒരു സൂപ്പര്‍ കണ്ടുപിടിത്തം
സാമൂഹിക അകലം പാലിച്ച് ഈ ബൈക്കിലിരിക്കാം! കോവിഡ് കാലത്തെ ഒരു സൂപ്പര്‍ കണ്ടുപിടിത്തം

അഗര്‍ത്തല: കോവിഡ് 19 മഹാമാരി തടയാന്‍ ഏറ്റവും പ്രായോഗിക മാര്‍ഗമായി നിര്‍ദ്ദേശിക്കുന്നതാണ് സാമൂഹികമായ അകലം പാലിക്കല്‍. അത്യാവശ്യങ്ങള്‍ക്കായി ബൈക്കില്‍ രണ്ട് പേര്‍ക്ക് പുറത്തിറങ്ങേണ്ടി വരുമ്പോള്‍ ഈ അകലം പാലിക്കല്‍ നടക്കില്ലെന്നുറപ്പ്. എന്നാല്‍ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ത്രിപുരയിലെ അഗര്‍ത്തല സ്വദേശിയായ പാര്‍ഥ സഹ എന്നയാള്‍. 

സാമൂഹിക അകലം പാലിച്ച് തന്നെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ കഴിയുന്ന ബൈക്കാണ് പാര്‍ഥ വികസിപ്പിച്ചത്. ഇലക്ട്രിക്ക് ബൈക്കാണ് ഇയാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്ന ബാറ്ററിയുടെ കരുത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. മൂന്ന് മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജാകും. 80 കിലോമീറ്റര്‍ വരെ ഒറ്റ ചാര്‍ജില്‍ യാത്ര ചെയ്യാം. 

മകളേയും കൂട്ടി ചന്തയിലേക്കും മറ്റും പോകാന്‍ വണ്ടി ഉപയോഗിക്കുന്നതായി പാര്‍ഥ പറയുന്നു. ബൈക്കിന്റെ മുന്നിലും പിന്നിലുമുള്ള സീറ്റുകള്‍ക്ക് ഒരു മീറ്റര്‍ ദൂരമുണ്ടെന്നും പാര്‍ഥ അവകാശപ്പെട്ടു. 

പാര്‍ഥയുടെ കണ്ടുപിടിത്തത്തെ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ട്വിറ്ററിലൂടെ അഭിനന്ദിച്ചു. 'ആവശ്യങ്ങളാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക്ഡൗണ്‍ കാലത്ത് മകളെ സ്‌കൂളിലേക്കും മറ്റും കൊണ്ടു പോകുന്നതിനായാണ് പാര്‍ഥ സഹ ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. കോവിഡ് 19നെതിരായ അവബോധമെന്ന നിലയില്‍ ബൈക്കിലെ രണ്ട് സീറ്റുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലമുണ്ട്. പാര്‍ഥയ്ക്ക് എല്ലാ അഭിനന്ദനങ്ങളും'- അദ്ദേഹം കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com