നാട്ടില്‍ എത്തുന്നവര്‍ക്ക് ആശ്വാസ നടപടിയുമായി ബിഹാര്‍; ആയിരം രൂപ വീതം നല്‍കും; പ്രത്യേക ട്രെയിന്‍ ഓടിക്കുന്ന കേന്ദ്രത്തിന് നന്ദിയെന്ന് നിതീഷ് കുമാര്‍

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ബിഹാര്‍ സര്‍ക്കാര്‍
നാട്ടില്‍ എത്തുന്നവര്‍ക്ക് ആശ്വാസ നടപടിയുമായി ബിഹാര്‍; ആയിരം രൂപ വീതം നല്‍കും; പ്രത്യേക ട്രെയിന്‍ ഓടിക്കുന്ന കേന്ദ്രത്തിന് നന്ദിയെന്ന് നിതീഷ് കുമാര്‍

പട്‌ന: വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ബിഹാര്‍ സര്‍ക്കാര്‍. ഇത്തരത്തില്‍ നാട്ടില്‍ വരുന്ന ഓരോരുത്തര്‍ക്കും ആയിരം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചതായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

ഈ പദ്ധതിയനുസരിച്ച് 19 ലക്ഷം പേര്‍ക്ക് ആയിരം രൂപ വീതം നല്‍കി കഴിഞ്ഞു. കൂടുതല്‍ ആളുകള്‍ വരുന്ന മുറയ്ക്ക് മറ്റുളളവര്‍ക്കും നല്‍കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്തുന്ന ആളുകള്‍ 21 ദിവസം ക്വാറന്റൈനില്‍ കഴിയണം. നിരീക്ഷണ കാലാവധി തീരുന്ന മുറയ്ക്കാണ് ആയിരം രൂപ വീതം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ച കേന്ദ്രസര്‍ക്കാരിനെ നിതീഷ് കുമാര്‍ അഭിനന്ദിച്ചു. യാത്രാ ടിക്കറ്റിനായി ആരും തന്നെ പണം നല്‍കേണ്ടതില്ല. നാട്ടില്‍ എത്തുന്നവരെ സംരക്ഷിക്കാന്‍ ക്വാറന്റൈന്‍ കേന്ദ്രം സജ്ജീകരിച്ചതായും നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com