ഒരാള്‍ക്ക് ഒരുലിറ്റര്‍; 10 മണി മുതല്‍ 1 ഒരുമണിവരെ 50 വയസിനുമുകളിലുള്ളവര്‍; 1 മുതല്‍ 3വരെ 40 വയസിന് മുകളിലുള്ളവര്‍; 3 മുതല്‍ 5വരെ 40 വയസുവരെ;  മദ്യം വാങ്ങാന്‍ തിരക്കോട് തിരക്ക്

44 ദിവസത്തിന് ശേഷമാണ് തമിഴ്‌നാട്ടില്‍ മദ്യഷോപ്പുകള്‍ തുറക്കുന്നത്
ഒരാള്‍ക്ക് ഒരുലിറ്റര്‍; 10 മണി മുതല്‍ 1 ഒരുമണിവരെ 50 വയസിനുമുകളിലുള്ളവര്‍; 1 മുതല്‍ 3വരെ 40 വയസിന് മുകളിലുള്ളവര്‍; 3 മുതല്‍ 5വരെ 40 വയസുവരെ;  മദ്യം വാങ്ങാന്‍ തിരക്കോട് തിരക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യഷോപ്പുകള്‍ തുറന്നതോടെ വാങ്ങാനെത്തിയത് ആയിരങ്ങള്‍. ഒരാള്‍ക്ക് ഒരു ഫുള്‍ മാത്രം. വയസിന്റെ അടിസ്ഥാനത്തില്‍ വിതരണ സമയം. മദ്യവിതരണചട്ടം പാലിക്കാന്‍ പൊലീസിന്റെ നിരന്തര അനൗണ്‍സ്‌മെന്റും നടക്കുന്നുണ്ട്. ഒരു ഫുള്‍ കിട്ടാന്‍ വിദേശമദ്യ വിതരണ വകുപ്പിന്റെ കൗണ്ടറുകള്‍ക്ക് മുന്‍പില്‍ നീണ്ട് ക്യവിലാണ് കുടിയന്‍മാര്‍.

ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളുവര്‍ ജില്ലകളില്‍ ഒഴികെയാണ് മദ്യഷോപ്പുകള്‍ തുറന്നത്. 44 ദിവസത്തിന് ശേഷമാണ് തമിഴ്‌നാട്ടില്‍ മദ്യഷോപ്പുകള്‍ തുറക്കുന്നത്. കോവിഡ് രോഗനിയന്ത്രണം പലയിടത്തും കൈവിട്ടുപോകുന്ന സ്ഥിതിയില്‍ മദ്യഷാപ്പുകള്‍ തുറക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. ഇന്ന് കൗണ്ടറുകള്‍ തുറക്കും മുന്‍പ് ആള്‍ക്കൂട്ടമെത്തിയെങ്കിലും പഴയതുപോലെ വാങ്ങാന്‍ കഴിയാതെ പലരും നിരാശരായി മടങ്ങി. ശേഷം ബാരിക്കേഡിലേക്കുള്ള നീണ്ട ക്യൂവില്‍ ചേര്‍ന്നു.

രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെ മദ്യം വാങ്ങാം. സാധാരണ ഇത് ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 9 വരെയായിരുന്നു. മദ്യക്കടയില്‍ നിന്ന് 10 അടി മാറി അവസാനിക്കുന്ന ബാരിക്കേഡിനുള്ളില്‍ നിന്ന് പൊലീസ് നിരീക്ഷത്തിലാണ് വാങ്ങേണ്ടത്. ഇവര്‍ക്ക് ടോക്കണ്‍ നല്‍കും. ഫുള്‍ നാല് ക്വാട്ടറായും രണ്ട് ഹാഫ് ആയും ലഭിക്കും. 10 മണിമുതല്‍ ഒരു മണിവരെ 50 വയസിനുമുകളില്‍. ഒന്നുമുതല്‍ 3 വരെ 40 വയസിനുമുകളിലുള്ളവര്‍, 3 മുതല്‍ 5 വരെ  40 വയസുവരെയുളളവര്‍ക്കും മദ്യം ലഭിക്കും. പൊലീസ് ആവശ്യപ്പെട്ടാല്‍ പ്രായം തെളിയിക്കുന്ന രേഖ കാണിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com