''മുസ്ലീങ്ങൾ ഇവിടെ ജോലി ചെയ്യുന്നില്ല" ;  വർഗീയ പരസ്യം നൽകി ബേക്കറി ഉടമ ; അറസ്റ്റ്

ബേക്കറിയിലെ ഉൽപന്നങ്ങൾ ജെെന വിഭാ​ഗക്കാർ മാത്രം ഉണ്ടാക്കിയതാണെന്നും സ്ഥാപനത്തില്‍ മുസ്ലീങ്ങൾ ജോലി ചെയ്യുന്നില്ലെന്നുമാണ് പരസ്യം
''മുസ്ലീങ്ങൾ ഇവിടെ ജോലി ചെയ്യുന്നില്ല" ;  വർഗീയ പരസ്യം നൽകി ബേക്കറി ഉടമ ; അറസ്റ്റ്

ചെന്നെെ: വർ​ഗീയമായ പരസ്യം നൽകിയ ബേക്കറി ഉടമ അറസ്റ്റിലായി. ചെന്നൈയിലെ ടി നഗറിലുള്ള ജെയിന്‍ ബേക്കറീസ് ആന്‍ഡ് കണ്‍ഫെഷനറീസ് ഉടമയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മതസ്‌പര്‍ദ്ധ പടര്‍ത്താന്‍ ശ്രമിച്ചു, കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബേക്കറിയിലെ ഉൽപന്നങ്ങൾ ജെെന വിഭാ​ഗക്കാർ മാത്രം ഉണ്ടാക്കിയതാണെന്നും സ്ഥാപനത്തില്‍ മുസ്ലീങ്ങൾ ജോലി ചെയ്യുന്നില്ലെന്നുമാണ് പരസ്യം നല്‍കിയത്. പരസ്യം സോഷ്യൽ മീഡിയയിൽ വെെറലായി. ഇതോടെ ബേക്കറി ഉടമക്കെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു.

തുടർന്ന് മുസ്ലീംങ്ങളെ കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുകയും വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനും പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. എന്നാൽ മതസ്പർധ വളർത്തുക ഉദ്ദേശത്തോടെയല്ല പരസ്യം സ്ഥാപിച്ചതെന്നാണ് ബേക്കറി ജീവനക്കാർ വിശദീകരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com