ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുന്നു ; ടിക്കറ്റ് ബുക്കിം​ഗ് ഇന്നു വൈകീട്ട് മുതൽ

ഓൺലൈൻ വഴി എടുത്ത ടിക്കറ്റുകൾ ഉള്ളവരെ മാത്രമേ റെയിൽവേ സ്റ്റേഷനുകളിലേക്ക് സാമൂഹിക അകലം പാലിച്ച് കടത്തിവിടൂ
ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുന്നു ; ടിക്കറ്റ് ബുക്കിം​ഗ് ഇന്നു വൈകീട്ട് മുതൽ

ന്യൂഡൽഹി : നിയന്ത്രിതമായ തോതിൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ.  തെരഞ്ഞെടുത്ത തീവണ്ടി സർവീസുകൾ ചൊവ്വാഴ്ച മുതൽ സർവീസ് ആരംഭിക്കാനാണ് തീരുമാനം. ലോക്ക്ഡൗൺ മൂന്നാം ഘട്ടം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ്, ചരക്കുതീവണ്ടികൾക്ക് പുറമെ, യാത്രാ തീവണ്ടി സർവീസുകൾ കൂടി ഘട്ടം ഘട്ടമായി തുടങ്ങാൻ റെയിൽവേ തീരുമാനിച്ചത്.

ഡൽഹിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബെംഗളുരുവും ഉൾപ്പടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന തീവണ്ടി സർവീസുകളാണ് ചൊവ്വാഴ്ച മുതൽ തുടങ്ങുന്നത്. ഈ സർവീസുകളിലേക്ക് ഓൺലൈൻ വഴി മാത്രമാകും ടിക്കറ്റുകൾ ലഭിക്കുക. ടിക്കറ്റ് ബുക്കിം​ഗ് ഇന്ന് വൈകിട്ട് നാല് മണി മുതൽ ഐആർസിടിസി വെബ്സൈറ്റ് വഴി ആരംഭിക്കും.

സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ ഒരു കാരണവശാലും തുറക്കില്ല. ടിക്കറ്റെടുക്കാൻ ആരും സ്റ്റേഷനുകളിൽ വരരുതെന്നും റെയിൽവേ അറിയിച്ചു. അതിഥിത്തൊഴിലാളികൾക്കായി ശ്രമിക് തീവണ്ടികൾ ഏർപ്പെടുത്തിയതിന് പിന്നാലെ ആദ്യമായാണ് ഇന്ത്യൻ റെയിൽവേ കൂടുതൽ തീവണ്ടികൾ ഏർപ്പെടുത്തുന്നത്. ഓൺലൈൻ വഴി എടുത്ത ടിക്കറ്റുകൾ ഉള്ളവരെ മാത്രമേ റെയിൽവേ സ്റ്റേഷനുകളിലേക്ക് സാമൂഹിക അകലം പാലിച്ച് കടത്തിവിടൂ. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ എന്നും റെയിൽവേ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com