ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍; നടപടിക്രമങ്ങള്‍ ഇങ്ങനെ

ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍; നടപടിക്രമങ്ങള്‍ ഇങ്ങനെ
ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍; നടപടിക്രമങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഈ മാസം 17ന് അവസാനിക്കാനിരിക്കെ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ നീക്കുകയും ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ ഒഴിവാക്കി മുന്നോട്ടു പോകുന്നതിനായുള്ള ചില നടപടികളെടുക്കാനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 

ഇതിന്റെ ഭാഗമായി ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനും സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നുണ്ട്. ഇതിനായുള്ള കരട് മാര്‍ഗ  രേഖ തയ്യാറാക്കി സിവില്‍ വ്യോമയാന മന്ത്രാലയം വിവിധ വിമാന കമ്പനികള്‍ക്ക് നല്‍കി. മാര്‍ഗ രേഖയില്‍ അഭിപ്രായം അറിയിക്കാനാണ് സര്‍ക്കാര്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ 17ാം തീയതി തീരുന്ന മുറയ്ക്കായിരിക്കും ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. 

ആഭ്യന്തര വിമാനത്തില്‍ യാത്രക്കെത്തുന്നവര്‍ കോവിഡുമായി ബന്ധപ്പെട്ട സത്യവാങ്മൂലം കൊണ്ടു വരണം. വിദേശളിലോ, മറ്റ് സംസ്ഥാനങ്ങളിലോ യാത്ര ചെയ്തിട്ടുണ്ടോ, ക്വാറന്റൈനില്‍ കഴിഞ്ഞിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. ഒപ്പം യാത്രക്കാര്‍ ആരോഗ്യ വിവരങ്ങളും വെളിപ്പെടുത്തണം. നേരത്തെ ക്വാറന്റൈനില്‍ കഴിഞ്ഞിട്ടുള്ളവരാണെങ്കില്‍ യാത്രയ്ക്ക് മുന്‍പ് അവരെ പ്രത്യേക പരിശോധനയ്ക്ക് വിധേയരാക്കും. 

ആരോഗ്യ സേതു ആപ്പ് എല്ലാ യാത്രക്കാരും നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്തിരിക്കണം. മാസ്‌ക്കുകളും സാനിറ്റൈസറും യാത്രക്കാര്‍ തന്നെ കൊണ്ടുവരണം. യാത്രക്കാര്‍ രണ്ട് മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്തണം. വിമാനത്തില്‍ ഭക്ഷണ വിതരണവും ഉണ്ടാകയില്ല. തുടങ്ങിയവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com