യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധം; ആശയക്കുഴപ്പത്തില്‍ വ്യക്തത വരുത്തി റെയില്‍വേ

യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധം; ആശയക്കുഴപ്പത്തില്‍ വ്യക്തത വരുത്തി റെയില്‍വേ
യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധം; ആശയക്കുഴപ്പത്തില്‍ വ്യക്തത വരുത്തി റെയില്‍വേ

ന്യൂഡല്‍ഹി: രാജ്യത്ത് തീവണ്ടി യാത്രക്കാര്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് റെയില്‍വേ. രാത്രി വൈകിയാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്.

യാത്രക്കാര്‍ ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതു നന്നാവും എന്നായിരുന്നു, നേരത്തെ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ റെയില്‍വേ പറഞ്ഞിരുന്നത്. അര്‍ധ രാത്രി 12.24ന് മന്ത്രാലയം ട്വിറ്ററിലാണ്, ആപ്പ് നിര്‍ബന്ധമാണെന്നു വ്യക്തമാക്കിയത്. യാത്ര തുടങ്ങും മുമ്പ് എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ട്വീറ്റില്‍ പറയുന്നു.

ആഭ്യന്തര വകുപ്പില്‍നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ്, ആപ്പ് നിര്‍ബന്ധമാക്കിയതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണില്‍ ആപ്പ് ഇല്ലാത്ത യാത്രക്കാരോട് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ആവശ്യപ്പെടാനാണ് നിര്‍ദേശം.

അതേസമയം ആപ്പ് എങ്ങനെ നിര്‍ബന്ധമാക്കാനാവും എന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന. ആപ്പ് നിര്‍ബന്ധമാക്കുന്നത് നിയമപരമല്ലെന്ന് സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com