സോഷ്യല്‍ മീഡിയ 'ന്യൂസ് ചാനലുകള്‍ക്ക്' നിരോധനം; രജിസ്‌ട്രേഷന്‍ ഇല്ലാത്ത പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്ന് ഉത്തരവ്

സോഷ്യല്‍ മീഡിയ 'ന്യൂസ് ചാനലുകള്‍ക്ക്' നിരോധനം; രജിസ്‌ട്രേഷന്‍ ഇല്ലാത്ത പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്ന് ഉത്തരവ്

സോഷ്യല്‍ മീഡിയ 'ന്യൂസ് ചാനലുകള്‍ക്ക്' നിരോധനം; രജിസ്‌ട്രേഷന്‍ ഇല്ലാത്ത പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്ന് ഉത്തരവ്

ധോല്‍പുര്‍: ഒരു വിധത്തിലുമുള്ള രജിസ്‌ട്രേഷനുകളുമില്ലാതെ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ന്യൂസ് ചാനലുകള്‍ക്ക് രാജസ്ഥാനില്‍ വിലക്ക്. വ്യാജ വാര്‍ത്ത തടയുന്നതു ലക്ഷ്യമിട്ടാണ് ധോല്‍പുര്‍ ജില്ലാ കലക്ടറുടെ നടപടി.

ബന്ധപ്പെട്ട അധികാരികളില്‍നിന്നും അനുമതിയോ രജിസ്‌ട്രേഷനോ ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ 'ന്യൂസ് ചാനലുകള്‍' പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അനുവദിക്കാനാവില്ലൈന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ 'ജേര്‍ണലിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍' അനുമതിയില്ലാതെ അനുവദിക്കില്ലെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്.

മുഖ്യധാരാ മാധ്യമങ്ങളെ ഒരു വിധത്തിലും ബാധിക്കുന്നതല്ല ഉത്തരവെന്ന് കലക്ടര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ ന്യൂസ് ചാനല്‍ ആയി ഉപയോഗിക്കുന്നത് മാധ്യമ പ്രവര്‍ത്തനമാണ്. അതിന് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ പ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പിന്റെയും അനുമതി ആവശ്യമാണ്. ധോല്‍പുരില്‍ പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍ മീഡിയ ചാനലിനും ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ല. അതുകൊണ്ടുതന്നെ അവയുടെ പ്രവര്‍ത്തനം അനധികൃതമാണെന്ന് കലക്ടര്‍ ആര്‍കെ ജയ്‌സ്വാള്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ ന്യൂസ് ചാനലുകളിലുടെ വ്യാപകമായി വ്യാജ വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവു ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ദുരന്ത നിവാരണ നിയമത്തിലെയും പ്രസക്ത വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com