ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 19 മുതല്‍; കേരളത്തിലേക്ക് എയര്‍ ഇന്ത്യയുടെ 12 വിമാനങ്ങള്‍

എയര്‍ ഇന്ത്യയും സ്വകാര്യവിമാന കമ്പനികളും സര്‍വീസ് നടത്തും
ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 19 മുതല്‍; കേരളത്തിലേക്ക് എയര്‍ ഇന്ത്യയുടെ 12 വിമാനങ്ങള്‍


ന്യൂഡല്‍ഹി: ആഭ്യന്തരവിമാന സര്‍വീസുകള്‍ മെയ് 19 മുതല്‍ തുടങ്ങും. എയര്‍ ഇന്ത്യയും സ്വകാര്യവിമാന കമ്പനികളും സര്‍വീസ് നടത്തും. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ നിന്നാവും സര്‍വീസ് നടത്തുക.

ഈ മാസം 19 മുതല്‍ ജൂണ്‍ രണ്ട് വരെ ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാവും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഡല്‍ഹി, ജയ്പൂര്‍, ബംഗളൂരു, അമൃതസര്‍, ഹൈദരബാദ്, അഹമ്മദാബാദ്, ലഖ്‌നോ തുടങ്ങിയ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് 12 വ ിമാനങ്ങളാണ് മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെ ഷെഡ്യൂള്‍ ചെയ്തിരുക്കുന്നത്. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കും, മുംബൈയില്‍ നിന്ന് വിശാഖപടണത്തിലേക്കും സര്‍വീസ് ഉണ്ടായിരിക്കും.

കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് എയര്‍ ഇന്ത്യ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഘട്ടംഘട്ടമായി വിമാനസര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഷെഡ്യൂള്‍ എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ നിന്ന് ഇക്കാലയളവില്‍ 173 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 40 എണ്ണം മുംബൈ, 25 ഹൈദരബാദ്, 12 കൊച്ചിയിലേക്ക് എന്നിങ്ങനെയാണ് സര്‍വീസുകള്‍.

നേരത്തെ മെയ് 15ന് സര്‍വീസ് ആരംഭിക്കാന്‍  എയര്‍ ഇന്ത്യ തീരുമാനിച്ചെങ്കിലും അത് മാറ്റിവെക്കുകയായിരുന്നു. സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com