ആത്മനിര്‍ഭര്‍ ഭാരത്; രണ്ടാംഘട്ടത്തില്‍ ഒമ്പത് പദ്ധതികള്‍; കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും സഹായം

കര്‍ഷകര്‍ക്ക് വേണ്ടി രണ്ട് പ്രഖ്യാപനങ്ങള്‍,അതിഥി തൊഴിലാളികള്‍ക്കായി മൂന്ന് പദ്ധതികള്‍, വഴിയോര കച്ചവടക്കാര്‍ക്കായി രണ്ട് പദ്ധതികള്‍ എന്നിവയും പ്രഖ്യാപിക്കും
ആത്മനിര്‍ഭര്‍ ഭാരത്; രണ്ടാംഘട്ടത്തില്‍ ഒമ്പത് പദ്ധതികള്‍; കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും സഹായം

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട പദ്ധതികള്‍ വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രണ്ടാംഘട്ട പാക്കേജ് കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, വഴിയോര കച്ചവടക്കാര്‍,അതിഥി തൊഴിലാളികള്‍ തുടങ്ങി ഒമ്പത് മേഖലയ്ക്ക് പ്രധാന്യം നല്‍കിയാണെന്ന് മന്ത്രി വ്യക്തമാക്കി.

കര്‍ഷകര്‍ക്ക് വേണ്ടി രണ്ട് പ്രഖ്യാപനങ്ങള്‍,അതിഥി തൊഴിലാളികള്‍ക്കായി മൂന്ന് പദ്ധതികള്‍, വഴിയോര കച്ചവടക്കാര്‍ക്കായി രണ്ട് പദ്ധതികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. 

കോവിഡ് കാലത്ത് സാധരണക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ വ്യക്തമാക്കിയ ധനമന്ത്രി, കര്‍ഷകര്‍ക്കും ഗ്രാമീണ മേഖയ്ക്കും കോവിഡ് കാലത്ത് പണലഭ്യത ഉറപ്പാക്കിയെന്ന് വിശദീകരിച്ചു. 4.22ലക്ഷം കോടി രൂപയുടെ വായ്പ കര്‍ഷകര്‍ക്ക് നല്‍കി. മൂന്നുമാസം മോറട്ടോറിയം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി. ഗ്രാമീണ മേഖലയ്ക്ക് 86,000 കോടി നല്‍കി. മൂന്നുകോടി കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ വായ്പ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. 

അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ 11,000 കോടി അനുവദിച്ചു. ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി. സ്വയം സഹായ സംഘങ്ങള്‍ക്കായി പൈസ പോര്‍ട്ടല്‍ വഴി പണം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. 

എല്ലാവര്‍ക്കും മിനിമം വേതനം ലഭിക്കാനായി നിയമഭേദഗതി കൊണ്ടുവരും. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ അവസാനിപ്പിക്കും. ദേശീയ അടിസ്ഥാന വേതനം എന്ന സങ്കല്‍പ്പം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com