24 മണിക്കൂറിനുള്ളില്‍ 3967പേര്‍ക്ക് കോവിഡ്; നൂറു മരണം, രാജ്യത്ത് ആകെ ബാധിതര്‍ 81,970; ആകെ മരണം 2649

ആകെ മരണം 2649. 51,401പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 27,820പേര്‍ രോഗമുക്തരായി. 
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് 3967പേര്‍ക്ക്. ഇതേടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 81,970ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നൂറുപേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ആകെ മരണം 2649. 51,401പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 27,820പേര്‍ രോഗമുക്തരായി. 

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ പകുതിയില്‍ കൂടുതലും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. 25,922പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 975പേര്‍ മരണത്തിന് കീഴടങ്ങി. ഗുജറാത്തില്‍ 9,267പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 566പേര്‍ മരിച്ചു. 

തമിഴ്‌നാട്ടില്‍ 9,227പേര്‍ കോവിഡ് ബാധിതരായി,ഇതില്‍ 64പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 7,998പേരാണ് രോഗബാധിതരായത്, 106പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജസ്ഥാനില്‍ 4,328പേര്‍ രോഗബാധിതരായി, 121പേര്‍ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com