ലോക്ക്ഡൗണിനിടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിയേറ്റ തൊഴിലാളിയുടെ 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വീട്ടിലേക്ക് മടങ്ങവേ ബൈക്ക് അപകടത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ 10 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു
ലോക്ക്ഡൗണിനിടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിയേറ്റ തൊഴിലാളിയുടെ 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു

ഹൈദരാബാദ്: ലോക്ക്ഡൗണ്‍ മൂലം ദുരുതത്തിലായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങവേ ബൈക്ക് അപകടത്തില്‍ കുടിയേറ്റ തൊഴിലാളിയുടെ 10 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. തെലങ്കാനയിലെ യദാദ്രി ഭോന്‍ഗിര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹൈദരാബാദ് വിജയവാഡ ദേശീയപാതയില്‍ ബോറോലഗുഡേം ഗ്രാമത്തില്‍ വെച്ചായിരുന്ന അപകടം. 

ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ മെറ്റ്‌ലവരിതോട്ട ഗ്രാമവാസിയായ കദളി പെഡ്ഡി രാജുവും ഭാര്യ ലക്ഷ്മിയും ജോലി തേടിയാണ് മാസങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദിലേക്ക് കുടിയേറിയത്. നഗരത്തില്‍ ദിവസക്കൂലിക്ക് ജോലി ചെയ്ത് വരികയായിരുന്നു. ലോക്ക്്ഡൗണ്‍ മൂലം പണിയില്ലാതെ പട്ടിണിയിലായതോടെ ഭാര്യയെയും കുഞ്ഞിനയും കൂട്ടി സ്വന്തം നാട്ടിലേക്ക് പുറപ്പെട്ടതായിരുന്ന രാജു. 

അര്‍ധരാത്രിയോടടുക്കുന്ന സമയത്ത് രാജുവിന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും വണ്ടി ഡിവൈഡറില്‍ ചെന്നിടിക്കുകയുമായിരുന്നു. പെണ്‍കുഞ്ഞ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. രാജുവിനും ലക്ഷ്മിക്കും സാരമായി പരിക്കേറ്റതായും ചൗട്ടുപ്പാല്‍ ഇന്‍സ്‌പെക്ടര്‍ പി. വെങ്കിടേശ്വരലു പറഞ്ഞു. അപകടം ശ്രദ്ധയില്‍പെട്ട ഗ്രാമവാസികളാണ് മുവരെയും ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com