ജയ്പുർ: രാജസ്ഥാനിലെ ഭരത്പുരിൽ നിന്ന് ഉത്തർപ്രദേശിലെ ബെറേലിയിലുള്ള വീട്ടിലെത്താൻ സൈക്കിൾ മോഷ്ടിച്ച് യുവാവ്. നാട്ടിലേക്കെത്താന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ മുഹമ്മദ് ഇക്ബാല്‍ എന്ന കുടിയേറ്റ തൊഴിലാളിയാണ് സൈക്കിള്‍ മോഷ്ടിച്ചത്. സൈക്കിള്‍ എടുത്തതിന് പിന്നാലെ ഒരു കത്തും എഴുതി വെച്ചാണ് ഇക്ബാല്‍ മടങ്ങിയത്.
"ഞാനാണ് കുറ്റവാളി, പക്ഷെ ഞാനൊരു നിസ്സഹായനായ തൊഴിലാളിയാണ്. ഞാൻ നിങ്ങളുടെ സൈക്കിൾ എടുക്കുകയാണ്. എന്നോട് ക്ഷമിക്കണം. വീട്ടിലെത്താന്‍ എനിക്ക് വേറെ മാര്‍ഗമില്ല എനിക്ക് ഭിന്നശേഷിക്കാരനായ ഒരു കുഞ്ഞുണ്ട്. എനിക്ക് ബെറേലിയിലേക്ക് പോകണം", എന്നായിരുന്നു കുറിപ്പ്.
വീട്ടിലെ വരാന്തയില്‍ നിന്നാണ് സാഹബ് സിങ്ങിന് ഇങ്ങനെയൊരു കത്ത് ലഭിച്ചത്. പൊലീസില്‍ പരാതി നല്കാന് ഒരുങ്ങുന്നതിനിടയിലാണ് കത്തു ശ്രദ്ധയിൽപ്പെട്ടത്. ഭരത്പുരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഉത്തര്‍പ്രദേശിലെ ബെറേലി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ