വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ 68കാരിക്ക് നേരെ പുലിയുടെ ആക്രമണം; ദാരുണാന്ത്യം

വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ 68കാരിക്ക് നേരെ പുലിയുടെ ആക്രമണം; ദാരുണാന്ത്യം
വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ 68കാരിക്ക് നേരെ പുലിയുടെ ആക്രമണം; ദാരുണാന്ത്യം

ബംഗളൂരു: പുലിയുടെ ആക്രമണത്തില്‍ 68കാരിക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ബംഗളൂരുവിന് സമീപം കൊട്ടുഗനഹള്ളി ഗ്രാമത്തിലാണ് സംഭവം. 

രാവിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഗംഗമ്മയെയാണ് പുലി കൊന്നത്. കഴിഞ്ഞ ആഴ്ച മൂന്ന് വയസുള്ള കുഞ്ഞിനെ പുലി കൊന്നിരുന്നു. 

ഇതിന് പിന്നാലെയാണ് 68കാരിയുടെ മരണം. പുലിയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നത് തുടരുന്നത് ഗ്രാമീണരെ ഭീതിയിലാക്കിയിരിക്കുകയാണിപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com