രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടി
രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുന്ന
സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. 

ലോക്ക്ഡൗണ്‍ തുടരുമെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായി ചുരുക്കിയേക്കും. രാജ്യത്തെ കോവിഡ് ബാധയുടെ 80 ശതമാനവുമുള്ള 30 ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ക്ക് യാത്രക്കാരുടെ എണ്ണം പരിമതപ്പെടുത്തി അനുമതി നല്‍കിയേക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ ജില്ലാനന്തര യാത്രകള്‍ കൂടുതല്‍ അനുവദിക്കും. സംസ്ഥാനാന്തര യാത്രകളും അനുവദിച്ചേക്കുമെന്നാണ് സൂചന.

ഇതിനായി കേന്ദ്രീകൃത പാസ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. ആരോഗ്യസേതു മൊബൈല്‍ ആപ്പ് നിര്‍ബന്ധമാക്കും. യാത്രക്കാര്‍ കോവിഡുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കേണ്ടിവരും. റെഡ് സോണിലുള്‍പ്പെടെ ഓണ്‍ലൈന്‍ വഴി എല്ലാ ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ അനുമതി നല്‍കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനവരെ ജീവനക്കാരെ അനുവദിച്ചേക്കും. ആഭ്യന്തര വിമാനസര്‍വീസ് ഘട്ടംഘട്ടമായി പുന:സ്ഥാപിക്കും.

ജൂണിന് ശേഷമേ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലാകൂ. അതുവരെ സ്പഷ്യല്‍ ട്രെയിനുകള്‍ കൂടുതല്‍ ഓടിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാലാംഘട്ടത്തിലും ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞുതന്നെ കിടക്കും. വിവാഹത്തിനും മരണാനന്തരച്ചടങ്ങുകള്‍ക്കുമുള്ള ആളുകളുടെ നിയന്ത്രണം തുടരും. മഹാരാഷ്ട്രയും മിസോറമും പഞ്ചാബും തമിഴ്‌നാടും ഇതിനോടകം ലോക്ക്ഡൗണ്‍ നീട്ടിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com