നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരട്ട പ്രസവം; യുവതിയെ ബസില്‍നിന്ന് ഇറക്കിവിട്ടു, കുഞ്ഞുങ്ങള്‍ക്കു ദാരുണാന്ത്യം

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരട്ട പ്രസവം; യുവതിയെ ബസില്‍നിന്ന് ഇറക്കിവിട്ടു, കുഞ്ഞുങ്ങള്‍ക്കു ദാരുണാന്ത്യം
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരട്ട പ്രസവം; യുവതിയെ ബസില്‍നിന്ന് ഇറക്കിവിട്ടു, കുഞ്ഞുങ്ങള്‍ക്കു ദാരുണാന്ത്യം

ബറെയ്‌ലി: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്കു ജന്മ നല്‍കിയ യുവതിയെ ബസില്‍നിന്ന് ഇറക്കിവിട്ടു. ഗര്‍ഭകാലം പൂര്‍ത്തിയാവും മുമ്പ് ജനിച്ച രണ്ടു കുഞ്ഞുങ്ങളും മരിച്ചു. 

പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാര്‍ സ്വദേശിയായ ഫാത്തിമാ ബി എന്ന 24കാരിയാണ്, ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ വച്ച് കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്. ഭര്‍ത്താവ് മിഥുന്‍ മിയാനൊപ്പം യുപിയിലെ ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്ന ഫാത്തിമ കൂച്ച് ബിഹാറിലേക്കുള്ള യാത്രയിലായിരുന്നു. ആറുമാസം ഗര്‍ഭിണിയായിരുന്ന ഫാത്തിമ ബസില്‍വച്ച് കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുകയായിരുന്നു.

ഫാത്തിമയെയും മിഥുനെയും ബസ് ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് 108 ആംബുലന്‍സിലാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. പ്രായമെത്താതെ ജനിച്ച രണ്ടു കുഞ്ഞുങ്ങളും ഒരു മണിക്കുറിനകം തന്നെ മരിച്ചു. ഫാത്തിമയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 

ലോക്ക് ഡൗണ്‍ വന്നതോടെ ഇഷ്ടികക്കളത്തില്‍ ജോലി ഇല്ലാതായതിനെത്തുടര്‍ന്നാണ് നാട്ടിലേക്കു തിരിച്ചതെന്ന് മിഥുന്‍ പറഞ്ഞു. നാട്ടിലെത്താന്‍ സര്‍ക്കാരിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് കളത്തിലെ മറ്റു തൊഴിലാളികളുമായി ചേര്‍ന്ന് ഒരു ലക്ഷം രൂപയിലേറെ സമാഹരിച്ചാണ് ബസില്‍ നാട്ടിലേക്കു തിരിച്ചതെന്ന് മിഥുന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com