യുപിയിലെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ സമ്മതം തേടണം; നിബന്ധനകളുമായി യോഗി ആദിത്യനാഥ്

യുപിയിലെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ സമ്മതം തേടണം; നിബന്ധനകളുമായി യോഗി ആദിത്യനാഥ്
യുപിയിലെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ സമ്മതം തേടണം; നിബന്ധനകളുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍നിന്നുള്ള തൊഴിലാളികളെ ജോലിക്കെടുക്കുന്നതിന് മറ്റു സംസ്ഥാനങ്ങള്‍ യുപി സര്‍ക്കാരിന്റെ സമ്മതം തേടണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളെടുക്കുമെന്ന് ആദിത്യനാഥ് പറഞ്ഞു. 

''യുപിയില്‍നിന്നുള്ള തൊഴിലാളികളെ വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടണം. തൊഴിലാളികളുടെ സുരക്ഷയും ഇന്‍ഷുറന്‍സും തൊഴില്‍ നല്‍കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ ഉറപ്പുനല്‍കണം'' - മുഖ്യമന്ത്രി പറഞ്ഞു. 

യുപിയിലേക്കു തിരിച്ചെത്തിയ തൊഴിലാളികളുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ ഏതേതു മേഖലകളില്‍ വൈദഗ്ധ്യമുള്ളവരാണെന്നും സര്‍ക്കാരിന് അറിയാം. തൊഴിലാളികളെ വേണ്ട സംസ്ഥാനങ്ങള്‍ അവരുടെ സാമൂഹ്യ സുരക്ഷയും മറ്റ് അവകാശങ്ങളും ഉറപ്പുവരുത്തി ആവശ്യപ്പെട്ടാല്‍ അനുവദിക്കും- യോഗി ആദിത്യനാഥ് വ്യക്തമാക്കി.

കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ 16,000 ബസുകളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് യുപിയിലെ തൊഴിലാളികളെ അതതു ജില്ലകളില്‍ എത്തിക്കാന്‍ ആയതായി മുഖ്യമന്ത്രി അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com