നെ​ഹ്റുവിന് സ്മരണാഞ്ജലിയർപ്പിച്ച് മോദി; ദാർശനികനായ ഇന്ത്യയുടെ പുത്രനെന്ന് രാഹുൽ

നെ​ഹ്റുവിന് സ്മരണാഞ്ജലിയർപ്പിച്ച് നരേന്ദ്ര മോദി; ദാർശനികനായ ഇന്ത്യയുടെ പുത്രനെന്ന് രാഹുൽ
നെ​ഹ്റുവിന് സ്മരണാഞ്ജലിയർപ്പിച്ച് മോദി; ദാർശനികനായ ഇന്ത്യയുടെ പുത്രനെന്ന് രാഹുൽ

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റുവിൻറെ വിയോഗത്തിന് 56 വർഷം പൂർത്തിയാവുകയാണ് ഇന്ന്. 'നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുജിക്ക്  അദ്ദേഹത്തിൻറെ ചരമദിനത്തിൽ സ്മരണാഞ്ജലി' - മോദി ട്വിറ്ററിൽ കുറിച്ചു. 

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും നെഹ്റുവിനെ സ്മരിച്ച് ട്വിറ്ററിൽ കുറിപ്പിട്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയും ദാർശനികനുമായിരുന്നു നെഹ്റുവെന്ന് രാഹുൽ വിശേഷിപ്പിച്ചു.

'ബുദ്ധിമാനായ സ്വാതന്ത്ര്യ സമര സേനാനിയും ആധുനിക ഇന്ത്യയുടെ ശിൽപിയും ആദ്യ പ്രധാനമന്ത്രിയുമായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജി. ഇന്ത്യയുടെ പുത്രന് ശ്രദ്ധാഞ്ജലി'- അദ്ദേഹം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com