'അമ്മയ്ക്കുള്ള കത്തുകള്‍', മോദിയുടെ പുസ്തകം അടുത്തമാസം പുറത്തിറങ്ങും 

ചലച്ചിത്ര നിരൂപക ഭാവന സോമയ്യ ആണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്
'അമ്മയ്ക്കുള്ള കത്തുകള്‍', മോദിയുടെ പുസ്തകം അടുത്തമാസം പുറത്തിറങ്ങും 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'അമ്മയ്ക്കുള്ള കത്തുകള്‍' എന്ന പുസ്തകം അടുത്ത മാസം പുറത്തിറങ്ങും. പുസ്തക രൂപത്തിലും ഇ-ബുക്ക് ആയും പുസ്തകം പുറത്തിറങ്ങും. ചലച്ചിത്ര നിരൂപക ഭാവന സോമയ്യ ആണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഹാര്‍പ്പര്‍കോളിന്‍സ് ആണ് പ്രസിദ്ധീകരിക്കുന്നത്. 

ചെറുപ്പം മുതല്‍ എന്നും രാത്രി  'ജഗത് ജനനി'യായ മാതാവിന് കത്തെഴുതുന്ന ശീലം മോദിക്കുണ്ടായിരുന്നു. ഏതാനും മാസം കൂടുമ്പോള്‍ ഈ കത്തുകള്‍ കത്തിച്ചുകളയുന്നതാണ് പതിവ്.  ഇത്തരത്തിലുള്ള ഒരു ഡയറി മാത്രമാണ് ബാക്കിയായത്. 1986ലെ ഈ ഡയറിയിലെഴുതിയിരിക്കുന്ന കത്തുകളാണ് ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തുവരുന്നത്. ഇതൊരു സാഹിത്യരചനയ്ക്കുള്ള ശ്രമമല്ലെന്നും തന്റെ നിരീക്ഷണങ്ങളുടെയും ചിന്തകളുയുടെയും പ്രതിഫലനങ്ങളാണ് പുസ്തകത്തിലുള്ളതെന്നുമാണ് മോദിയുടെ വാക്കുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com