ലോക്ക് ഡൗണ്‍ കടുക്കുമോ? പ്രഖ്യാപനം നാളെ 'മന്‍ കി ബാത്തി'ല്‍; ആകാംക്ഷയോടെ രാജ്യം

രാജ്യത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇളവുകള്‍ഒഴിവാക്കി ലോക്ക് ഡൗണ്‍ കടുപ്പിക്കുമോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്
ലോക്ക് ഡൗണ്‍ കടുക്കുമോ? പ്രഖ്യാപനം നാളെ 'മന്‍ കി ബാത്തി'ല്‍; ആകാംക്ഷയോടെ രാജ്യം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുള്ള ദേശീയ ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ടം നാളത്തെ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. വൈറസ് ബാധ ഏറ്റവും രൂക്ഷമായിരിക്കുന്ന പതിനൊന്നു നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ എന്നാണ് സൂചന. അതേസമയം രാജ്യത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇളവുകള്‍
ഒഴിവാക്കി ലോക്ക് ഡൗണ്‍ കടുപ്പിക്കുമോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. 

ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്കു നീട്ടുമെങ്കിലും പതിനൊന്നു നഗരങ്ങളിലായിരിക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി, മുംബൈ, ബംഗളൂരു, പൂനെ, താനെ, ഇന്‍ഡോര്‍, ചെന്നൈ, അഹമ്മദാബാദ്, ജയ്പുര്‍, സൂറത്ത്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലായിരിക്കും നിയന്ത്രണങ്ങള്‍. രാജ്യത്തെ കോവിഡ് ബാധിതരുടെ എഴുപതു ശതമാനവും ഈ നഗരങ്ങളിലാണെന്നാണ് കണക്കുകള്‍. അഹമ്മദാബാദ്, ഡല്‍ഹി, പൂനെ, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളില്‍നിന്നു മാത്രമായാണ്, കോവിഡ് കേസുകളില്‍ അറുപതു ശതമാനവും. ഈ നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാവുമെന്നാണ് സൂചന.

പതിനൊന്നു നഗരങ്ങള്‍ക്കു പുറത്ത് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാവും. ആരാധനലായങ്ങള്‍ നിബന്ധനകളോടെ തുറക്കും. ഉത്സവങ്ങളോ മറ്റ് ആഘോഷങ്ങളോ നടത്താന്‍ അനുവദിക്കില്ല. മാസ്‌ക് നിര്‍ബന്ധമാക്കും. സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കണം ആരാധാന നടത്തേണ്ടത്.

അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ ഹാളുകളും മാളുകളും അടഞ്ഞുതന്നെ കിടക്കും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുന്നവരുടെ എണ്ണത്തിനുള്ള നിയന്ത്രണവും തുടര്‍ന്നേക്കും.

നാലാംഘട്ട ലോക്ക് ഡൗണ്‍ തീരുന്ന നാളെ രാവിലെയാണ് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com