ട്രെയിന്‍ അതിവേഗത്തില്‍, ഒരു തുളളി വെള്ളം പോലും തുളുമ്പില്ല; കുലുക്കമില്ലാത്ത യാത്ര ( വീഡിയോ)

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ കുലുക്കം ഓര്‍മ്മയാക്കി മാറ്റിയിരിക്കുകയാണ് ബെംഗളൂരു-മൈസൂരു റെയില്‍വേ പാത
ട്രെയിന്‍ അതിവേഗത്തില്‍, ഒരു തുളളി വെള്ളം പോലും തുളുമ്പില്ല; കുലുക്കമില്ലാത്ത യാത്ര ( വീഡിയോ)

ട്രെയിന്‍ യാത്രയ്ക്കിടെ കുലുക്കം അനുഭവപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ കുലുക്കം ഓര്‍മ്മയാക്കി മാറ്റിയിരിക്കുകയാണ് ബംഗളൂരു-മൈസൂരു റെയില്‍വേ പാത. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ തന്നെയാണ് ഇക്കാര്യം തെളിവു സഹിതം വ്യക്തമാക്കുന്നത്. 

അതിവേഗം പായുന്ന ട്രെയിനിലെ കോച്ചിനുള്ളില്‍ ഒരു നിറഞ്ഞ ഗ്ലാസ് വെള്ളം വച്ചു. എന്നാല്‍ വേഗത്തില്‍ പായുമ്പോഴും ഒരു തുള്ളി വെള്ളം പോലും ഗ്ലാസില്‍ നിന്നും തുളുമ്പുന്നില്ല. ബംഗളൂരു- മൈസൂരു പാതയില്‍ നടത്തിയ മികച്ച അറ്റകുറ്റപ്പണിയുടെ ഗുണമാണ് ഇതെന്ന് മന്ത്രി വ്യക്തമാക്കുന്നു. 40 കോടിരൂപ ചെലവഴിച്ച്‌ ആറു മാസംകൊണ്ടാണ് 130 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com