പുലർച്ചെ നാലു മണി വരെ വെബ്സീരീസ് കണ്ടത് ഭാ​ഗ്യമായി; 18കാരൻ രക്ഷിച്ചത് 75 പേരുടെ ജീവൻ

രണ്ടു നില കെട്ടിടത്തിലെ 75 ഓളം താമസക്കാരെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നതിന് മുമ്പ് ഈ യുവാവ് രക്ഷിച്ചത്
പുലർച്ചെ നാലു മണി വരെ വെബ്സീരീസ് കണ്ടത് ഭാ​ഗ്യമായി; 18കാരൻ രക്ഷിച്ചത് 75 പേരുടെ ജീവൻ

മുംബൈ; യുവാക്കളുടെ ഉറക്കമൊഴിച്ചുള്ള സിനിമ കാണലിനെ ചീത്തപറയാത്തവർ കുറവല്ല. ഇപ്പോൾ ഇതാ പുലർച്ചെ വരെയുള്ള ഒരു യുവാവിന്റെ വെബ്സീരീസ് കാഴ്ച 75 പേരുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ദോംബിവ്‌ളിയിലെ 18-കാരനായ കുനാല്‍ മോഹിതാണ് വെബ്സീരീസ് കണ്ട് ഹീറോ ആയത്. 

രണ്ടു നില കെട്ടിടത്തിലെ 75 ഓളം താമസക്കാരെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നതിന് മുമ്പ് ഈ യുവാവ് രക്ഷിച്ചത്‌ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കുനാല്‍ പുലര്‍ച്ച നാല് മണിക്ക് വെബ്‌സീരീസ് കാണുന്നതിനിടെ വീടിന്റെ അടുക്കളയുടെ ഒരു ഭാഗം പെട്ടെന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയത് കണ്ടു. ഉടന്‍ തന്നെ കുടുംബാംഗങ്ങളേയും കെട്ടിടത്തില്‍ താമസിക്കുന്ന മറ്റുള്ളവരേയും ഉണര്‍ത്തി പുറത്തേക്ക് ഓടി. എല്ലാവരോടും പുറത്തേക്ക് ഓടാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കം കെട്ടിടം പൂര്‍ണ്ണമായും നിലംപതിച്ചു. 

കോപ്പര്‍ മേഖലയിലുള്ള ഈ കെട്ടിടം ഒമ്പത് മാസം മുമ്പ് അപകടാവസ്ഥയിലാണെന്ന്‌ പ്രഖ്യാപിച്ചിരുന്നു. താമസക്കാരോട് കെട്ടിടം ഉപേക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുമുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അധികൃതരില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നുവെന്ന് കുനാലും പറഞ്ഞു. താമസിക്കുന്നവര്‍ സാമ്പത്തികമായി ഏറെ ദുര്‍ബലരാണെന്നും പോകാന്‍ മറ്റൊരു സ്ഥലവുമില്ലാത്തതിനാലാണ് ഇവിടെ തന്നെ താമസിച്ചതെന്നുമാണ് കുനാല്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com