അമ്മയുടെ ശരീരത്തില്‍ ഉറക്കത്തില്‍ മണ്ണെണ്ണയൊഴിച്ചു, ജീവനോടെ തീകൊളുത്തി; മകനും മരുമകളും പൊലീസ് കസ്റ്റഡിയില്‍

ഷാജഹാന്‍പുര്‍ (ഉത്തര്‍പ്രദേശ്): കുടുംബ കലഹത്തെത്തുടര്‍ന്ന് മകനും മരുമകളും ചേര്‍ന്നു മണ്ണെണ്ണയൊഴിച്ചു ജീവനോടെ തീകൊളുത്തിയ അന്‍പത്തിയെട്ടുകാരി മരിച്ചു. ഷാജഹാന്‍പുരിലെ രത്‌നാ ദേവി ആണ് മരിച്ചത്. 

രത്‌നാദേവിയും മകന്‍ ആകാശ് ഗുപ്തയും തമ്മിലുള്ള തര്‍ക്കം ബന്ധുക്കള്‍ ഇടപെട്ട് ഞായറാഴ്ച പറഞ്ഞുതീര്‍ത്തതാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയുടെ ശരീരത്തില്‍ മകനും മരുമകളും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ബന്ധുവായ വിനോദ് ഇവരെ സഹായിച്ചെന്ന് എസ്പി അപര്‍ണ ഗൗതം പറഞ്ഞു.

രത്‌നാദേവിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍ക്കാര്‍ തീ കെടുത്തി. പൊലീസില്‍ വിവരം അറിയിച്ചതും അയല്‍ക്കാരാണ്. രത്‌നാദേവിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ രക്ഷിക്കാനായില്ല. 

മകന്‍ ആകാശ് ഗുപ്തയെയും മരുമകളെയും ബന്ധുവിനെയും കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com