പാട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 ജില്ലകളിലെ 94 മണ്ഡലങ്ങളിൽ രാവിലെ ഏഴ് മണിക്ക് പോളിംഗ് തുടങ്ങി. വൈകുന്നേരം ആറ് മണിവരെയാണ് പോളിംഗ്
മഹാസഖ്യത്തിൻറെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരൻ തേജ് പ്രതാപ് യാദവ്, കോൺഗ്രസ് നേതാവ് ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹ, ആർജെഡി നേതാവ് ശക്തിസിംഗ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാരും ഇന്ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്. 1463 സ്ഥാനാർത്ഥികളാണ് രണ്ടാംഘട്ടത്തിൽ മത്സര രംഗത്തുളളത്.
എൻഡിഎയിൽ ജെഡിയു നാൽപത്തി മൂന്ന് സീറ്റുകളിലും, ബിജെപി നാൽപത്തിയാറ് സീറ്റിലും മത്സരിക്കുന്നു. മഹാസഖ്യത്തിൽ ആർജെഡി അൻപത്തിയാറ് സീറ്റിലും, കോൺഗ്രസ് 24, ഇടത് കക്ഷികൾ 12 സീറ്റിലും മത്സരിക്കും. 52 സീറ്റുകളിലാണ് എൽജെപി ഈ ഘട്ടത്തിൽ മത്സരിക്കുന്നത്. സംസ്ഥാന തലസ്ഥാനമായ പാറ്റ്ന, നിതീഷ് കുമാറിൻറെ ശക്തികേന്ദ്രമായ നളന്ദ തുടങ്ങിയ മണ്ഡലങ്ങൾ ഈ ഘട്ടത്തിൽ പെടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക