മമതയുടെ മരണമണി മുഴങ്ങി; ബിജെപി അധികാരത്തിലെത്തുന്നതോടെ ബംഗാളിന്റെ സുവര്‍ണകാലഘട്ടമെന്ന് അമിത് ഷാ

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും
മമതയുടെ മരണമണി മുഴങ്ങി; ബിജെപി അധികാരത്തിലെത്തുന്നതോടെ ബംഗാളിന്റെ സുവര്‍ണകാലഘട്ടമെന്ന് അമിത് ഷാ

കൊല്‍ക്കത്ത:  മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളില്‍ മമതയ്‌ക്കെതിരെയും തൃണമൂല്‍ ഭരണത്തിനെതിരെയും ശക്തമായ ജനരോഷമാണ് ഉയരുന്നതെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ ഭരണത്തിന്റെ മരണമണിയാണ് മുഴങ്ങുന്നത്. അടുത്ത തെരഞ്ഞടുപ്പില്‍ മമതാ ഭരണം പിഴുതെറിഞ്ഞ് ബംഗാള്‍ ബിജെപി ഭരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. രണ്ടുവദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ബംഗാളിലെത്തിയത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗാളിന്റെ സുവര്‍ണകാലഘട്ടമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ മമതാ ബാനര്‍ജി തയ്യാറാകുന്നില്ലെന്നും ഷാ പറഞ്ഞു. 

ബംഗാളിലെ ജനങ്ങളുടെ കണ്ണുകളില്‍ മാറ്റത്തിനായുള്ള ആഗ്രഹം കാണാം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അത് സാധ്യമാകും അമിത് ഷാ പറഞ്ഞു. ആദിവാസി മേഖലയായ ബന്‍കുറ സന്ദര്‍ശിച്ച അമിത് ഷാ, കേന്ദ്ര സര്‍ക്കാരിന്റെ പിന്നാക്ക നിക്ഷേപ പദ്ധതികളൊന്നും നടപ്പാക്കാന്‍ മമത ബാനര്‍ജി അനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. മാതുവ കുടിയേറ്റ മേഖലയിലാണ് നാളത്തെ സന്ദര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com