ദേഹത്ത് മുഴുവന്‍ കറുത്ത വരകള്‍, ബംഗാള്‍ കടുവയേക്കാള്‍ പൊക്ക കുറവ്; അപൂര്‍വ്വയിനം കടുവ ക്യാമറയില്‍ ( ചിത്രങ്ങള്‍)

ഒഡീഷയില്‍ അപൂര്‍വ്വയിനം കടുവയെ കണ്ടെത്തി
ദേഹത്ത് മുഴുവന്‍ കറുത്ത വരകള്‍, ബംഗാള്‍ കടുവയേക്കാള്‍ പൊക്ക കുറവ്; അപൂര്‍വ്വയിനം കടുവ ക്യാമറയില്‍ ( ചിത്രങ്ങള്‍)

ഭുവനേശ്വര്‍: ഒഡീഷയില്‍ അപൂര്‍വ്വയിനം കടുവയെ കണ്ടെത്തി. ദേഹത്ത് കറുത്ത വരകള്‍ കൂടുതലുള്ള കടുവയാണ് ക്യാമറയില്‍ പതിഞ്ഞത്.

ഒഡീഷയിലെ സിംലിപാല്‍ കടുവാ സംരക്ഷണ കേന്ദ്രത്തിലാണ് ഇതിനെ കണ്ടെത്തിയത്. ഫോട്ടോഗ്രാഫര്‍ സൗമെന്‍ ബാജ്‌പേയിയുടെ ക്യാമറയിലാണ് അപൂര്‍വ്വ ചിത്രം പതിഞ്ഞത്.

ദേഹത്ത് കറുത്ത വരകളുള്ള മെലാനിസ്റ്റിക് കടുവ ഇനത്തില്‍പ്പെട്ടതാണിത്. സിംലിപാല്‍ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ മാത്രമാണ് ഇതിനെ കണ്ടുവരുന്നത്. ഓറഞ്ച് രോമങ്ങളെ മറച്ചുകൊണ്ടാണ് കറുത്തവരകള്‍. ഇവ യഥാര്‍ത്ഥത്തില്‍ ബംഗാള്‍ കടുവകളാണെങ്കിലും കാഴ്ചയില്‍ പൊക്കം കുറവാണ്. പക്ഷികളെയും കുരങ്ങന്മാരെയും നിരീക്ഷിക്കുന്നതിനിടെയാണ് അപൂര്‍വ്വയിനം കടുവ ക്യാമറയില്‍ പതിഞ്ഞതെന്ന് സൗമെന്‍ ബാജ്‌പേയ് പറയുന്നു.

ചിത്രങ്ങള്‍/ കടപ്പാട്: സൗമെന്‍ ബാജ്‌പേയി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com