ഷിപ്പിങ് മന്ത്രാലയത്തിന്റെ പേര് മാറ്റി; വ്യക്തതയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി

ഷിപ്പിങ് മന്ത്രാലയം വിപുലീകരിച്ച് തുറമുഖ,ഷിപ്പിങ്,ജലപാത മന്ത്രാലയം എന്നാക്കി പുനര്‍നാമകരണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഷിപ്പിങ് മന്ത്രാലയം വിപുലീകരിച്ച് തുറമുഖ,ഷിപ്പിങ്,ജലപാത മന്ത്രാലയം എന്നാക്കി പുനര്‍നാമകരണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ സൂറത്തിലെ ഹസീറയേയും ഭാവ് നഗര്‍ ജില്ലയിലെ ഘോഗയേയും ബന്ധിപ്പിക്കുന്ന റോ-പാക്സ്-ഫെറി സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

സര്‍വ്വീസ് ആരംഭിക്കുന്നതോടെ ഇരു സ്ഥലങ്ങള്‍ക്കുമിടയിലെ 370 കിലോമീറ്റര്‍ റോഡ് ദൂരം കടല്‍ മാര്‍ഗം 90 കിലോമീറ്ററായി കുറയും. ഇതിലൂടെ യാത്ര സമയം 10 മുതല്‍ 12 മണിക്കൂര്‍ വരെയും കുറയ്ക്കാനാകും. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സമുദ്രമേഖല പ്രധാനഘടകമായി മാറുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

'മിക്ക സ്ഥലങ്ങളിലും ഷിപ്പിങ് മന്ത്രാലയമാണ് തുറമുഖങ്ങളേയും ജലപാതകളേയും പരിപാലിക്കുന്നത്. ഇന്ത്യയില്‍ തുറമുഖങ്ങളുമായും ജലപാതകളുമായും ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ ഷിപ്പിങ് മന്ത്രാലയം നടത്തുന്നുണ്ട്. പേരിലുള്ള വ്യക്തത പ്രവര്‍ത്തനത്തിലും വരുത്തും' മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com