ലഖ്നൗ : വീട്ടില്‍ ഉറങ്ങിക്കിടന്ന കോളജ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തതായി പരാതി. 22 കാരിയായ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. യുപിയിലെ ഗിര്‍വ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
വീട്ടില്‍ അതിക്രമിച്ചു കടന്ന ബന്ധുവാണ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടി ഉറങ്ങുകയാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും പീഡനത്തിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു.
വിവരം പുറത്തു പറഞ്ഞാല്‍ വീഡിയോ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ