ജാമ്യം തേടി അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയില്‍ 

ജാമ്യം തേടി അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയില്‍ 
ജാമ്യം തേടി അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയില്‍ 

ന്യൂഡല്‍ഹി: ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജാമ്യം തേടി സുപ്രീം കോടതിയില്‍. ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്ക് എതിരെയാണ് അര്‍ണബ് സുപ്രീം കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രാ സര്‍ക്കാര്‍, മുംബൈ പൊലീസ്, കേന്ദ്ര സര്‍ക്കാര്‍ എ്ന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

അര്‍ണബിന് ഇന്നലെ ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യത്തിനായി അര്‍ണബിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, എംഎസ് കാര്‍നിക് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ വിധി. 

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട 2018ലെ കേസിന്റെ പേരിലാണ് അര്‍ണബിനെ കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ വസതിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ബലമായി കസ്റ്റഡിയില്‍ എടുത്തെന്നും അര്‍ണബ് പരാതി ഉന്നയിച്ചിരുന്നു. പൊലീസ് വീട്ടുകാരെയും കയ്യേറ്റം ചെയ്‌തെന്നും അര്‍ണബ് ആരോപിച്ചു.

ഇതിനു പിന്നാലെ അര്‍ണബിനെതിരെ മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഐപിസി 34, 353, 504,506, വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഇടക്കാല ജാമ്യത്തിനായുള്ള ഹര്‍ജിയില്‍ വിധി പറയുന്നതിനു തൊട്ടുമുമ്പായി അര്‍ണബ് അലിബാഗ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

കസ്റ്റഡിയില്‍ ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ര്‍ന്ന് കഴിഞ്ഞ ദിവസം അര്‍ണബിനെ തലോജ ജയിലിലേക്കു മാറ്റിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com