ഗുജറാത്തില്‍ ബിജെപി തൂത്തുവാരി; എട്ടിടത്തും വിജയിച്ചു

എട്ട് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്ലായിടത്തും വിജയിച്ച് വിജയ് രൂപാണി സര്‍ക്കാരിന് കരുത്തുപകര്‍ന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി. എട്ട് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്ലായിടത്തും വിജയിച്ച് വിജയ് രൂപാണി സര്‍ക്കാരിന് കരുത്തുപകര്‍ന്നു. കോണ്‍ഗ്രസിന് വലിയതോതിലുള്ള തിരിച്ചടിയാണ് ഉണ്ടായത്.

നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടന്നത്. ജൂണില്‍ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാലില്‍ മൂന്ന് സീറ്റ് നേടാന്‍ സാധിച്ചിരുന്നു.

രാജിവെച്ച എംഎല്‍എമാരില്‍ ബിജെപിയില്‍ ചേര്‍ന്ന അഞ്ചുപേര്‍ക്ക് ഇക്കുറിയും നറുക്ക് വീണു. ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഇവര്‍ വിജയിച്ചു. അബ്ദാസ, കര്‍ജാന്‍, മോര്‍ബി, ഗദ്ദാഡ, ധാരി, ലിംബി, കപ്രഡ, ഡാങ് എന്നി നിയോജക മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രദ്യുമന്‍സിങ് ജഡേജ ഉള്‍പ്പെടെയുള്ളവരാണ് വിജയിച്ചത്. 

2017 തെരഞ്ഞെടുപ്പില്‍ ബിജെപി 99 സീറ്റുകളില്‍ വിജയിച്ചാണ് അധികാരം ഉറപ്പിച്ചത്. കോണ്‍ഗ്രസിന് 77 സീറ്റുകളാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ പൂര്‍ണ വിജയം നേടിയതോടെ, വിജയ് രൂപാണി സര്‍ക്കാരിന് കൂടുതല്‍ കരുത്തു പകരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com