എട്ടുമാസത്തെ അടച്ചിടലിന് വിരാമം; തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ തുറന്നു

കോവിഡ് പശ്ചാത്തലത്തില്‍ എട്ടുമാസം അടഞ്ഞു കിടന്ന തിയറ്ററുകള്‍ തമിഴ്‌നാട്ടില്‍ ഇന്ന് വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു
എട്ടുമാസത്തെ അടച്ചിടലിന് വിരാമം; തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ തുറന്നു

ചെന്നൈ: കോവിഡ് പശ്ചാത്തലത്തില്‍ എട്ടുമാസം അടഞ്ഞു കിടന്ന തിയറ്ററുകള്‍ തമിഴ്‌നാട്ടില്‍ ഇന്ന് വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. അതേസമയം തിയേറ്റര്‍ ഉടമകളും സിനിമാ നിര്‍മ്മാതാക്കളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ചിത്രങ്ങള്‍ ഒന്നും തന്നെ റിലീസ് ആയില്ല. 

നവംബര്‍ ഒന്നിനാണ് തിയറ്ററുകള്‍ ഉടന്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. 50 ശതമാനം സീറ്റിങ് കപാസിറ്റിയോടെ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയത്. സിനിമാ പ്രദര്‍ശനത്തിനിടെ മുന്‍കരുതലിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ തിയേറ്ററുകളോട് ആവശ്യപ്പെട്ടിരുന്നു.

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. ഒരു മാസം മുന്‍പ് വരെ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. വ്യാപനം കുറഞ്ഞതോടെ പല മേഖലകളിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായാണ് തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിച്ചത്.

തിയേറ്ററുകളില്‍ കയറുന്നതിന് മുന്‍പ് ശരീരോഷ്മാവ് പരിശോധിക്കുന്നുണ്ട്. സാനിറ്റൈസര്‍ ഉള്‍പ്പെടെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയാണ് തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com