തേജസ്വിയുടെ കരുത്തില്‍ പ്രതാപം തിരിച്ചുപിടിച്ച് ആര്‍ജെഡി; അവസാന അങ്കത്തില്‍ തളര്‍ന്ന് നിതീഷ്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ ആര്‍ജെഡി 85 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
തേജസ്വിയുടെ കരുത്തില്‍ പ്രതാപം തിരിച്ചുപിടിച്ച് ആര്‍ജെഡി; അവസാന അങ്കത്തില്‍ തളര്‍ന്ന് നിതീഷ്

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ ആര്‍ജെഡി 85 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 50 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 36 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 

കോണ്‍ഗ്രസ് 27 സീറ്റുകളിലും ഇടത് പാര്‍ട്ടികള്‍ പത്ത് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ചിരാഗ് പാസ്വാന്റെ എല്‍ജെപി 3 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ ആര്‍ജെഡി, ലാലുപ്രസാദ് യാദവിന്റെ കാലത്തെ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നുവെന്നാണ് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന് കാലിടറിയപ്പോള്‍ ബിജെപി രണ്ടാംകക്ഷിയായി ഉയര്‍ന്നുവരുന്നു. 

126 സീറ്റുകളില്‍ മഹാസഖ്യം ലീഡ് ചെയ്യുകയാണ്. ജെഡിയുവും ആര്‍ജെഡിയും നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലങ്ങളില്‍ ആര്‍ജെഡിയാണ് മുന്നിട്ടുനില്‍ക്കുന്നത്. 

103 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതുപാര്‍ട്ടികള്‍ 10 സീറ്റിലും മുന്നേറുകയാണ്. സിപിഐഎംഎല്‍ ഏഴിടത്തും സിപിഐ ഒരു സീറ്റിലും സിപിഎം രണ്ട് സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. 

രാഘോപൂരില്‍ ആര്‍ജെഡികോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് മുന്നിട്ടു നില്‍ക്കുകയാണ്. ബങ്കിപ്പൂരില്‍ ബോളിവുഡ് നടന്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ ( കോണ്‍ഗ്രസ് ) ലീഡ് ചെയ്യുന്നു. 

ഇമാം ഗഞ്ചില്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി ലീഡ് ചെയ്യുകയാണ്. ഹസന്‍പൂരില്‍ തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപ് യാദവ് ( ആര്‍ജെഡി ) മുന്നിട്ടു നില്‍ക്കുകയാണ്. ഇടതു പാര്‍ട്ടികള്‍ എട്ടിടത്തും ലീഡ് ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com