ഒവൈസി വില്ലനായില്ല; 15 മണ്ഡലങ്ങളില്‍ ഒരുവെല്ലുവിളിയും ഉയര്‍ത്തിയില്ല,മഹാസഖ്യത്തിനൊപ്പം നിന്നാലും ചിത്രം മാറില്ലായിരുന്നു

ബിഹാറിലേറ്റ കനത്ത തിരിച്ചടിക്ക് കാരണങ്ങളില്‍ പ്രധാനപ്പെട്ടത് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം വോട്ട് ഭിന്നിപ്പിച്ചതാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്  
ഒവൈസി വില്ലനായില്ല; 15 മണ്ഡലങ്ങളില്‍ ഒരുവെല്ലുവിളിയും ഉയര്‍ത്തിയില്ല,മഹാസഖ്യത്തിനൊപ്പം നിന്നാലും ചിത്രം മാറില്ലായിരുന്നു

പട്‌ന: ബിഹാറിലേറ്റ കനത്ത തിരിച്ചടിക്ക് കാരണങ്ങളില്‍ പ്രധാനപ്പെട്ടത് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം വോട്ട് ഭിന്നിപ്പിച്ചതാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ ഒവൈസിയുടെ പാര്‍ട്ടി മത്സരിച്ച മണ്ഡലങ്ങളിലെ വോട്ട് ഷെയര്‍ സൂചിപ്പിക്കുന്നത് ഒവൈസി മഹാസഖ്യവുമായി ചേര്‍ന്ന് മത്സരിച്ചാലും ചിത്രം മറ്റൊന്നാകില്ലായിരുന്നു എന്നാണ്. 

മത്സരിച്ച 20 സീറ്റില്‍ 15 എണ്ണത്തിലാണ് എഐഎംഐഎം ജയിച്ചത്. ബാക്കി 15 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനോ ആര്‍ജെഡിക്കോ പാര്‍ട്ടി വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല.

ബിഎസ്പിയുമായും മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വഹയുടെ പാര്‍ട്ടിയായ ആര്‍എല്‍എസ്പിയുമായും ചേര്‍ന്നാണ് എഐഎംഐഎം മത്സരിച്ചത്. മുസ്ലിം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിലാണ് ഒവൈസി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ആര്‍ജെഡിയുടെ പരമ്പരാഗത വോട്ട് ബെല്‍റ്റായ ഈ മേഖലയില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതോടെ വോട്ട് ഭിന്നിച്ചുവെന്നാണ് മഹാസഖ്യം ആരോപിക്കുന്നത്. എഐഎംഐഎം വോട്ട് കട്ടറാണെന്നും ബിജെപിയുടെ ബി ടീമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 

അതേസമയം, ഒവൈസിയുടെ പാര്‍ട്ടി അഞ്ച് സീറ്റ് നേടിയെങ്കിലും ബിഹാര്‍ നിയമസഭയിലേക്കുള്ള മുസ്ലിം പ്രാധിനിത്യം കുറയുകയാണ് ചെയ്തത്. 24 പേരാണ് 2015ല്‍ മുസ്ലിം വിഭാഗത്തില്‍ നിന്ന് നിയമസഭയിലെത്തിയത്. 2020ല്‍ ഇത് 19 ആയി ചുരുങ്ങി. 

ആര്‍ജെഡിക്കാണ് ഏറ്റവും കൂടുതല്‍ മുസ്ലിം എംഎല്‍മാരുള്ളത്, എട്ടുപേര്‍. എഐഎംഐഎം 5, കോണ്‍ഗ്രസ് 4,സിപിഐഎംഎല്‍ 1, ബിഎസ്പി 1ഒന്നിങ്ങനെയാണ് സഭയിലെ മുസ്ലിം പ്രാധിനിത്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com