കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് തുടരും; ഉത്തരവ് ഇറക്കി കേന്ദ്രം

കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് തുടരും; ഉത്തരവ് ഇറക്കി കേന്ദ്രം
കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് തുടരും; ഉത്തരവ് ഇറക്കി കേന്ദ്രം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരും. ഈ മാസം 26 വരെ വിലക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രത്യേക പദവി നീക്കം ചെയ്തതിനു ശേഷം കശ്മീര്‍ സാധാരണനിലയിലേക്കു തിരിച്ചെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് വിലക്ക് നീട്ടി വീണ്ടും ഉത്തരവിറക്കിയത്. 

ഗന്തര്‍ബാല്‍, ഉധംപൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും വിലക്ക് ബാധകമാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. 

ഇതിനെതിരെ നല്‍കിയ ഹര്‍ജികളില്‍ വിലക്ക് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് സുപ്രീം കോടതി വിധിച്ചിുരുന്നു. പിന്നാലെ 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും 3ജി, 4ജി വിലക്ക് തുടര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com