ബംഗാള്‍ കശ്മീരിനെക്കാള്‍ മോശം: ഭീകരവാദികളുടെ താവളം; മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് ദിലീപ് ഘോഷ്

ബംഗാളിലെ അവസ്ഥ കശ്മീരിനെക്കാള്‍ ഗുരുതരമാണ്. സംസ്ഥാനത്തെ ജനങ്ങള്‍ ഭീതിയോടെയാണ് ഇപ്പോള്‍ ജീവിക്കുന്നത്
ബംഗാള്‍ കശ്മീരിനെക്കാള്‍ മോശം: ഭീകരവാദികളുടെ താവളം; മമതയ്‌ക്കെതിരെ ആഞ്ഞടിച്ച് ദിലീപ് ഘോഷ്

കൊല്‍ക്കത്ത:  ബംഗാള്‍ ഭീകരരുടെയും രാജ്യവിരുദ്ധരുടെയും താവളമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍  ദിലീപ് ഘോഷ്. കഴിഞ്ഞ ദിവസം ബംഗാളിലെ അലിപുര്‍ദ്വാരില്‍ നിന്നും 6 അല്‍-ഖ്വയ്ദ ഭീകരരെ പിടികൂടിയിരുന്നുവെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു നെറ്റ്‌വര്‍ക്ക് രൂപപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

''ഇന്ത്യയില്‍ പരിശീലിപ്പിച്ചതിനുശേഷമാണ് ബംഗ്ലാദേശിലേക്ക് പ്രശ്‌നങ്ങളുണ്ടാക്കാന്‍ തീവ്രവാദികളെ അയക്കുന്നതെന്ന് ബംഗ്ലാദേശിലെ നേതാവ് ഖാലെദ സിയ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ബംഗാളിലെ അവസ്ഥ കശ്മീരിനെക്കാള്‍ ഗുരുതരമാണ്. സംസ്ഥാനത്തെ ജനങ്ങള്‍ ഭീതിയോടെയാണ് ഇപ്പോള്‍ ജീവിക്കുന്നത്''- ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.

ദേശവിരുദ്ധര്‍ ലക്ഷ്യംവച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ താനുമുണ്ട്, അലിപുര്‍ദ്വാര്‍ ജില്ലയിലെ ജയ്ഗാവോണില്‍ താന്‍ നേരിട്ട ആക്രമണത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ മുസ്ലിമുകള്‍ ഏറ്റവും കൂടുതലുള്ള ജില്ലയാണ് അലിപുര്‍ദ്വാര്‍. തന്റെ വാഹനമാക്രമിക്കുന്ന വീഡിയോ പരിശോധിച്ചാല്‍ തനിക്കെതിരെ അക്രമമഴിച്ചുവിട്ടത് ബംഗാളികളല്ലെന്ന് വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com