ഇന്ത്യന്‍ സമുദ്രമേഖലയെ ഒന്നടങ്കം 'വിറപ്പിക്കാന്‍' ബ്രഹ്മോസ് മിസൈല്‍, നവംബര്‍ അവസാനം ഒന്നിലധികം പരീക്ഷണങ്ങള്‍; സൈനികതലത്തില്‍ ആലോചന 

നവംബര്‍ അവസാനം ഇന്ത്യയുടെ കരുത്തായ ബ്രഹ്മോസ് മിസൈലിന്റെ പ്രഹരശേഷി തിരിച്ചറിയാനുള്ള പ്രകടനത്തിന് ഇന്ത്യന്‍ സമുദ്രമേഖല സാക്ഷിയാകും
ഇന്ത്യന്‍ സമുദ്രമേഖലയെ ഒന്നടങ്കം 'വിറപ്പിക്കാന്‍' ബ്രഹ്മോസ് മിസൈല്‍, നവംബര്‍ അവസാനം ഒന്നിലധികം പരീക്ഷണങ്ങള്‍; സൈനികതലത്തില്‍ ആലോചന 

ന്യൂഡല്‍ഹി:നവംബര്‍ അവസാനം ഇന്ത്യയുടെ കരുത്തായ ബ്രഹ്മോസ് മിസൈലിന്റെ പ്രഹരശേഷി തിരിച്ചറിയാനുള്ള പ്രകടനത്തിന് ഇന്ത്യന്‍ സമുദ്രമേഖല സാക്ഷിയാകും. മാസവസാനം ഇന്ത്യന്‍ സമുദ്ര മേഖലയില്‍ ബ്രഹ്മോസ് മിസൈലിന്റെ ഒന്നിലധികം പരീക്ഷണങ്ങള്‍ നടത്താന്‍ സൈനികതലത്തില്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നാവിക സേന ഉള്‍പ്പെടെ മൂന്ന് സേനകളും ചേര്‍ന്ന് പരീക്ഷണം നടത്താനാണ് ആലോചിക്കുന്നത്.ഇന്ത്യന്‍ സമുദ്രമേഖലയില്‍ വ്യത്യസ്ത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബ്രഹ്മോസ് മിസൈല്‍ വിക്ഷേപിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിലൂടെ രാജ്യത്തിന്റെ കരുത്ത് ലോകത്തെ ഒരിക്കല്‍ കൂടി വിളിച്ചറിയാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

അടുത്തിടെ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടന്ന ബ്രഹ്മോസ് മിസൈലിന്റെ അടക്കമുള്ള പരീക്ഷണങ്ങള്‍ വിജയമായിരുന്നു. കഴിഞ്ഞ മാസം വ്യോമസേനയുടെ യുദ്ധവിമാനമായ സുഖോയ്-30ല്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യസ്ഥാനം മുന്‍നിര്‍ത്തി തൊടുത്ത ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നു. ഡീകമ്മീഷന്‍ ചെയ്ത യുദ്ധക്കപ്പലാണ് ലക്ഷ്യസ്ഥാനമായി നിശ്ചയിച്ചത്. കൃത്യമായി ലക്ഷ്യസ്ഥാനം തകര്‍ത്താണ് ബ്രഹ്മോസ് മിസൈലിന്റെ പ്രഹരശേഷി ലോകത്തെ അറിയിച്ചത്.

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ ബ്രഹ്മോസ് മിസൈല്‍ ക്രമീകരിച്ച യുദ്ധവിമാനം വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ഐഎന്‍എസ് ചെന്നൈയില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com