നടക്കുന്നതിനിടെ നിലത്തുകിടന്ന വെള്ളം തെറിപ്പിച്ചു; 22 കാരനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു

നിലത്തുകിടന്ന വെള്ളം തെറിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഇരുപത്തിരണ്ടുകാരനെ അടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: നിലത്തുകിടന്ന വെള്ളം തെറിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഇരുപത്തിരണ്ടുകാരനെ അടിച്ചുകൊന്നു. സംഭവത്തില്‍ നാലു പ്രതികളെ അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയവരെ പിടികൂടുന്നതിന് തെരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ വാജിദ്പൂരിലാണ് സംഭവം.  പിന്റു നിഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഫായിസ് മുഹമ്മദ് എന്നയാളുടെ ദേഹത്ത് വെള്ളം തെറിപ്പിച്ചതിനേത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഞായറാഴ്ച വൈകീട്ട് നടക്കാനായി ബന്ധുവിനൊപ്പം പോയതായിരുന്നു പിന്റു. ഫായിസ് മുഹമ്മദിന്റെ  വീടിന് പുറത്ത് കിടന്നിരുന്ന വെള്ളത്തിന്റെ  കവറില്‍ പിന്റു അറിയാതെ ചവിട്ടിയിരുന്നു. കുറച്ച് വെള്ളം ഫായിസിന്റേയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരുടേയും ദേഹത്ത് തെറിച്ചു. ഇതേ തുടര്‍ന്ന് ഉണ്ടായ വഴക്കാണ് പ്രകോപനത്തിന് ഇടയാക്കിയത്.വടികളും ചൂരലും അടക്കം ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ പിന്റുവിന് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com