മണ്ഡി: ഹിമാചല്‍ പ്രദേശില്‍ പിക് അപ് കൊക്കയിലേക്കു മറിഞ്ഞ് ഏഴു പേര് മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മണ്ഡി ജില്ലയിലാണ് സംഭവം.
പുല്ഘ്രാതിലെ സുകേതി കുണ്ടിലേക്കാണ് പിക് അപ് മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം.
ആറു പേര് സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഒരാള്‍ ആശുപത്രിയില്‍ വച്ച് മരണത്തിനു കീഴടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ