ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടു യുവാക്കള്‍ക്ക് പരസ്യമായി ശിക്ഷ നല്കി പൊലീസ്. നടുറോഡില്‍ പരസ്യമായി ഏത്തമിടീച്ച പൊലീസ്, റോഡിലൂടെ നടത്തിച്ചു.
മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം.നടുറോഡില്‍ രണ്ടു യുവാക്കളെ ഏത്തമിടീക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുടര്‍ന്ന് പൊലീസ് ലാത്തി കൊണ്ട് തല്ലുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വനിതാ പൊലീസിന്റെ നേതൃത്വത്തിലാണ് ശിക്ഷാ നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ