നിര്‍ഭയയ്ക്ക് വേണ്ടി കേസ് വാദിച്ച അഭിഭാഷകയെയും തടഞ്ഞ് യുപി പൊലീസ്; ഹാഥ്‌രസിലേക്ക് പോയാല്‍ ക്രമസമാധാനം തകരുമെന്ന് വിശദീകരണം

പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. 
നിര്‍ഭയയ്ക്ക് വേണ്ടി കേസ് വാദിച്ച അഭിഭാഷകയെയും തടഞ്ഞ് യുപി പൊലീസ്; ഹാഥ്‌രസിലേക്ക് പോയാല്‍ ക്രമസമാധാനം തകരുമെന്ന് വിശദീകരണം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാന്‍ ശ്രമിച്ച 2012ലെ നിര്‍ഭയ കേസില്‍ ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകയെ യുപി പൊലീസ് തടഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിളിച്ചതിനെ തുടര്‍ന്ന് ഹാഥ്‌രസിലേക്ക് തിരിച്ച തന്നെ ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞെന്ന് അഭിഭാഷകയായ സീമ കുശ്വാഹ പറഞ്ഞു. 

' തങ്ങള്‍ക്ക് വേണ്ടി നിയമ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഞാനെത്തിയത്. പക്ഷേ അവരെ കാണാന്‍ യുപി പൊലീസ് അനുവദിച്ചില്ല. അത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് തടഞ്ഞത്.' സീമ മാധ്യമങ്ങളോട് പറഞ്ഞു. 

ഹാഥ്‌രസില്‍ നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇവരെ പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com