ലഡ‍ാക്കിൽ ചൈനയെ സഹായിക്കാൻ പാകിസ്ഥാൻ സൈന്യവും? സംശയമുണർത്തി വീഡിയോ

ലഡ‍ാക്കിൽ ചൈനയെ സഹായിക്കാൻ പാകിസ്ഥാൻ സൈന്യവും? സംശയമുണർത്തി വീഡിയോ
ലഡ‍ാക്കിൽ ചൈനയെ സഹായിക്കാൻ പാകിസ്ഥാൻ സൈന്യവും? സംശയമുണർത്തി വീഡിയോ

ന്യൂഡൽഹി: ലഡാക്കിലെ ചൈനീസ് സൈന്യത്തിന് പാകിസ്ഥാന്റെ സൈനിക സഹായം ലഭിക്കുന്നതായി സംശയം. ഇക്കാ​ര്യം ബലപ്പെടുത്തുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ഒരു ചൈനീസ് മാധ്യമ പ്രവർത്തകൻ ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയിയോയാണ് ഈ സംശയം ഉയർത്തിയിരിക്കുന്നത്. 

വീഡിയോയിൽ കാണപ്പെട്ട ഒരു സൈനികന്റെ രൂപം ചൈനീസ് വംശജരെപ്പോലെ അല്ലെന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഷെൻ ഷെവെയ് എന്ന മാധ്യമ പ്രവർത്തകനാണ് ഇന്ത്യാ- ചൈന നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ചൈനീസ് സൈനികരുടെ വീഡിയോ ഷെയർ ചെയ്തത്.  

ചൈനീസ് സൈനികരെ ഉത്തേജിപ്പിക്കുന്ന ദേശഭക്തി ഗാനം പാടുന്ന സൈനികരുടെ വീഡിയോയാണിത്. ഇവരുടെ കൂട്ടത്തിലുള്ള താടി വളർത്തിയിട്ടുള്ള ഒരാളുടെ ഉയരവും, മുഖാകൃതിയും മറ്റ് ചൈനീസ് സൈനികരുമായി പൊരുത്തപ്പെടുന്നില്ലെന്ന് ആളുകൾ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ജൂൺ മുതൽ ഇന്ത്യാ- ചൈന സൈനികർ ലഡാക്കിൽ നിലയുറപ്പിച്ചിരിക്കുകയാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com