ഗോഡ്‌സെയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്ന ഹിന്ദു മഹാസഭ നേതാക്കള്‍/ ചിത്രം: പിടിഐ
ഗോഡ്‌സെയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്ന ഹിന്ദു മഹാസഭ നേതാക്കള്‍/ ചിത്രം: പിടിഐ

ഗോഡ്‌സെയ്ക്ക് വേണ്ടി യൂട്യൂബ് ചാനല്‍ ആരംഭിക്കാന്‍ ഹിന്ദു മഹാസഭ; മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ പറയുമെന്ന് അവകാശവാദം

സോഷ്യല്‍ മീഡിയയില്‍ സജീവമായ യുവാക്കളെ ഗോഡ്‌സെയുടെ യൂട്യൂബ് ചാനല്‍ ആരംഭിച്ച് ആകര്‍ഷിക്കാന്‍ സംഘടന തീരുമാനിച്ചതായി ഹിന്ദു മഹാസഭ വക്താവ് അഭിഷേക് അഗര്‍വാള്‍ പറഞ്ഞു. 


മീററ്റ്: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയ്ക്ക് വേണ്ടി യൂട്യൂബ് ചാനല്‍ ആരംഭിക്കാന്‍ ഹിന്ദു മഹാസഭ. സോഷ്യല്‍ മീഡിയയില്‍ സജീവമായ യുവാക്കളെ ഗോഡ്‌സെയുടെ യൂട്യൂബ് ചാനല്‍ ആരംഭിച്ച് ആകര്‍ഷിക്കാന്‍ സംഘടന തീരുമാനിച്ചതായി ഹിന്ദു മഹാസഭ വക്താവ് അഭിഷേക് അഗര്‍വാള്‍ പറഞ്ഞു. 

മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമാണെന്നും ഗോഡ്‌സെ ചെയ്ത നല്ല കാര്യങ്ങളും ഈ ചാനല്‍ ജനങ്ങളോട് പറയുമെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഈ നീക്കത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഗാന്ധിയുടെ ആശയങ്ങള്‍ ഇല്ലാതാക്കാനും ഗോഡ്‌സെയെ മഹത്വവത്കരിക്കാനുമുള്ള നീക്കമാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് ആരാധന മിശ്ര പറഞ്ഞു. 

ഗാന്ധിയുടെ ആശയങ്ങള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഡിഎന്‍എയില്‍ അലിഞ്ഞതാണ്. ഗോഡ്‌സെയെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഒരിക്കലും വിജയത്തിലെത്തില്ല. ഭരണകക്ഷി ഇത്തരത്തിലുള്ള നീക്കങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും ആരാധന കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com