വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വെട്ടേറ്റു മരിച്ചു; കൊലപാതകസംഘത്തില്‍ ഭാര്യാ സഹോദരനും

മുപ്പതുവയസുകാരനായ ആര്‍ മണികണ്ഠനാണ് മരിച്ചത്
വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വെട്ടേറ്റു മരിച്ചു; കൊലപാതകസംഘത്തില്‍ ഭാര്യാ സഹോദരനും

ചെന്നൈ: തമിഴ്‌നടന്‍ വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വെട്ടേറ്റു മരിച്ചു. പുതുച്ചേരിയിലാണ് സംഭവം. നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നില്‍. സംഘത്തില്‍ ഇയാളുടെ ഭാര്യസഹോദരനും ഉണ്ട്.

മുപ്പതുവയസുകാരനായ ആര്‍ മണികണ്ഠനാണ് മരിച്ചത്. കൊലപാതകസംഘത്തെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മണികണ്ഠനും ഭാര്യാസഹോദരന്‍ രാജശേഖറും ചേര്‍ന്നാണ് വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്. 

മണികണ്ഠനെ അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. എന്നാല്‍ അസോസിയേഷന്‍ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാത്തതിനാല്‍ രാജശേഖര്‍ അസ്വസ്ഥനായിരുന്നു. എന്നാല്‍ ഇതേ പേരില്‍ തന്നെ രാജശേഖര്‍ മറ്റൊരു സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘാംഗങ്ങള്‍ രാജശേഖറിന്റെ നേതൃത്വത്തിലുള്ള സംഘടന പിരിച്ചുവിടണമെന്ന് അഭ്യര്‍ത്ഥിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇതിന് ഫലമുണ്ടായില്ല. ഇതിന് ശേഷം രാത്രി വീട്ടിലേക്ക് വീട്ടിലേക്ക് പോകുന്നതിനിടെ അക്രമി സംഘം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് എത്തിയ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മണികണ്ഠന്റെ ജീവന്‍ രക്ഷിക്കാനായില്ല. മണികണ്ഠന്റെ ഭാര്യ വിജയകുമാരിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com